കുടംപുളി ഇട്ട് വച്ച മീ൯ കറി..

മീ൯ ദശ കട്ടിയുളളത് ഏതെങ്കിലും പത്തു കഷ്ണങ്ങള്‍
കുടം പുളി മൂന്നു ചുള
പിരിയ൯ മുളക് പൊടി രണ്ട് ടേബിള്‍ സ്പൂണ്‍ 
ചുവന്ന മുളക് പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
ഉലുവ പൊടി കാല്‍ ടീസ്പൂണ്‍
കറിവേപ്പില
ചെറിയ ഉളളി അഞ്ച്
വെളുത്തുളളി ഒന്ന്
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളിച്ചെണ്ണ
ഉപ്പ്

ആദ്യം കുടംപുളി കഴുകി, കുറച്ചു വെളളത്തില്‍ ഇട്ട് വെക്കുക ..
പൊടികള് എല്ലാം കുറച്ചു വെള്ളത്തില്‍ ഇളക്കി വെക്കുക
ചട്ടി അടുപ്പില്‍ വെച്ചു ചൂടാകുന്പോള്‍ ഒരു വലിയ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക,ഇതിലേക്ക് ചെറിയ ഉളളി , വെളുത്തുളളി, ഇഞ്ചി ഇവ ചെറിയതായി അരിഞ്ഞത് ,കറിവേപ്പില എന്നിവ ഓരോന്നായി മൂപ്പിക്കുക,
,തീ കുറച്ചു, കലക്കി വെച്ച പൊടികളും ഉപ്പും ചേര്‍ത്തു് ഇളക്കി, എണ്ണ തെളിഞ്ഞു വരുന്പോള്‍, വൃത്തിയാക്കി വെച്ചിരുന്ന മീ൯ കഷ്ണങ്ങള്‍ ചേര്‍ത്തു് പൊടിയാതെ ഇളക്കുക, പുളിയും വെള്ളവും എടുത്തു വെച്ചിരുന്നതും, വേണമെന്കില് കുറച്ചു വെളളം കൂടി ചേര്‍ത്ത് തിളപ്പിച്ച് മൂടി വെച്ച് വേവിക്കുക, വെന്തു ചാറ് കുറുകി ,എണ്ണ തെളിഞ്ഞു വരുന്പോള്‍, ചട്ടി കയ്യും കൊണ്ട് ചുററിച്ച് ഒരു തണ്ട് കറിവേപ്പില ചേര്‍ത്ത് വാങ്ങി വെക്കുക ....കുറച്ചു സമയത്തിനു ശേഷം ആണ് ഈ മീ൯ കറി നല്ലത്. അപ്പോളേക്ക്, മീ൯ നല്ല. എരിവും, പുളിയും പിടിച്ചു പാകമാകും ....കപ്പ, വേവിച്ചതിനും ,ചോറിനും കൂട്ടാ൯ നല്ലതാണ്...
റെസിപ്പി കടപ്പാട് എന്ടെ അമ്മ ....
( എരി നിങ്ങളുടെ രുചിക്ക് അനുസരിച്ച് ക്രമീകരിക്കാം...)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم