ബ്ലുബെറി കപ്പ്‌ കേക്ക് (Blueberry Muffins)
********************************
മൈദാ വിരോധികൾ ക്ഷമിക്കുക!! 

All purpose flour / മൈദാ - 1.5 കപ്പ്‌
ബ്ലുബെറി - 1/2 കപ്പ്‌
കോണ്‍ ഫ്ലോർ - 3 ടേബിൾ സ്പൂണ്‍
തൈര് (plain) - 1 കപ്പ്‌
എണ്ണ - 1/2 കപ്പ്‌
പഞ്ചസാര - 3/4 കപ്പ്‌
ബെകിംഗ് പൌഡർ - 1 ടി സ്പൂണ്‍
ബെകിംഗ് സോഡാ - 1/2 ടി സ്പൂണ്‍
വാനില എസെൻസ് - 1 ടി സ്പൂണ്‍

1. ഓവൻ 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്യുക. മൈദാ അരിച്ചു കോണ്‍ ഫ്ലോർ മിക്സ്‌ ചെയ്യുക.

2.പഞ്ചസാര , തൈരുമായി ഒരു ബൌളിൽ യോജിപ്പിക്കുക. ബെകിംഗ് പൌഡർ, ബെകിംഗ് സോഡാ ചേർക്കുക. എണ്ണയും ,എസെന്സും ചേർക്കുക.മൈദാ -ഫ്ലോർ ഓരോ ടേബിൾ സ്പൂണ്‍ വീതം ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.

3.ബ്ലൂ ബെറി കഴുകി തുടച്ചു 1 ടി സ്പൂണ്‍ മൈദായിൽ റോള് ചെയ്തു മാവിൽ ചേർക്കുക.

4.കപ്പ്‌ കേക്ക് കപ്പിൽ/ലയ്നറിൽ 20 മിനിറ്റ് ബേക് ചെയ്തു എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم