ബീഫ് കട്ട്‌ലെറ്റ്‌ / Beef Cutlet
By: Anu Thomas

പലയിടത്തും ഇപ്പൊ കിട്ടാനില്ല എന്നറിയാം.
സദയം ക്ഷമിക്കു !! smile emoticon 

ബീഫ് – 1/2 കിലോ
ഉരുളക്കിഴങ്ങ് – 1
പച്ചമുളക് - 2
ഇഞ്ചി – ഒരു ചെറിയ കഷണം
മുട്ട - 1
ബ്രെഡ്‌ പൊടി / റെസ്ക് പൊടി – ആവശ്യത്തിനു
സവാള - 2
ഗരം മസാല -1/2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - 1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്പൊ്ടി - 1/4 ടീസ്പൂണ്‍
കറി വേപ്പില - 1 തണ്ട്

1.ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കി പ്രഷര്‍ കുക്കെറില്‍ ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പു ചേർത്ത് വേവിയ്ക്കുക.ചൂട് ആറിയതിനു ശേഷം വെന്ത ബീഫ് ഒരു മിക്സറില് ചെറുതായി അരച്ച് എടുക്കുക.

2.ഉരുളക്കിഴങ്ങ് അല്പം വെള്ളം ചേര്ത്തു പ്രഷര്‍ കുക്ക് ചെയ്യുക. ഇഞ്ചി ,സവാള ,പച്ചമുളക്,കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക.

3.ഒരു പാൻ ചൂടാക്കി ഇവ വഴറ്റുക.,ഇതിലേക്ക് കുരുമുളക് പൊടി ,ഗരം മസാല,മഞ്ഞള്പൊടി,ഉപ്പ് എന്നിവ ചേര്ത് വീണ്ടും വഴറ്റുക.ഇതിലേക്ക് ബീഫ് ഇട്ടു 3- 4 മിനിറ്റ് വഴറ്റുക.

4.ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു കൈ കൊണ്ട് ഉടച്ചു ഇതിലേക്ക് ചേര്ക്കുക.അഞ്ചു മിനിറ്റ് നന്നായി ഇളക്കുക.ഇനി തീയ് അണയ്ക്കുക.ചൂട് മാറിയതിനു ശേഷം ചെറിയ ഉരുളകളാക്കി നല്ല ഷേപ്പിൽ പരത്തുക.

5.ഒരു പാനില്‍ എണ്ണ ഒഴിച്ച് നന്നായി ചൂട് ആകുമ്പോള്‍ ബീഫ് മിക്സ് ഉരുട്ടിയത് മുട്ട വെള്ളയില്‍ മുക്കി ബ്രെഡ്‌ പൊടിയില്‍ മുക്കി എണ്ണയില്‍ ഇട്ടു രണ്ടു വശവും മൊരിച്ച് എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم