നല്ല സ്വാദുള്ള നേന്ത്രപ്പഴം കട്ട്ലറ്റ്
By: Indu Jaison

നേന്ത്രപ്പഴം – 2 എണ്ണം
തേങ്ങ ചുരണ്ടിയത് - ¼ കപ്പു 
പഞ്ചസാര - 1 ½ ടേബിള്‍ സ്പൂൺ
അരിപ്പൊടി – 2 1/2 ടേബിള്‍ സ്പൂൺ
കശുവണ്ടി – 5 -6 എണ്ണം ചെറുതായി ചോപ്പ് ചെയ്തത്
കിസ്മിസ് - 5 -6 എണ്ണം
നെയ്യ് – 1 ടേബിള്‍ സ്പൂൺ
എണ്ണ – ആവശ്യത്തിനു
പാല്‍ - 2-3 ടേബിള്‍ സ്പൂൺ
റൊട്ടിപ്പൊടി – 3-4 ടേബിള്‍ സ്പൂൺ

നേന്ത്രപ്പഴം പുഴുങ്ങി , കൈകൊണ്ടു ഉടച്ചു , അതിലേക്കു അരിപ്പൊടിയും ചേർത്തു നന്നായി മിക്സ് ചെയ്തു വെക്കുക.
ഒരു ഫ്രയിംഗ് പാനിൽ നെയ്യൊഴിച്ച് കശുവണ്ടി, കിസ്മിസ് വറുക്കുക.

അതിലേക്കു തേങ്ങ ചുരണ്ടിയത് ചേർത്തു 3-4 മിനുട്ട് ചെറു തീയിൽ ഇളക്കുക .

പഞ്ചസാര ചേർത്തു നന്നായി ഇളക്കി തീ ഓഫ് ചെയ്യുക.
മിക്സ് ചെയ്തു വെച്ചിരിക്കുന്ന നേന്ത്രപ്പഴം കൂട്ട് ഇതിലേക്ക് ചേര്ത്തു കൈ കൊണ്ട് നന്നായി കുഴച്ചു ചെറിയ ഉരുളകൾ ആക്കി എടുത്തു കൈവെള്ളയിൽ വെച്ച് കട്ട്ലറ്റിന്റെ രൂപത്തിൽ പരത്തി എടുക്കുക.

ഇത് ആദ്യം ഒരു കൈ കൊണ്ട് പാലിൽ മുക്കി , മറുകയ്യില്‍ എടുത്തു പതുക്കെ റൊട്ടിപ്പൊടിയിൽ ഉരുട്ടി എടുക്കുക.
ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ചു ചൂടാക്കി രണ്ടുവശവും മൊരിയുന്നത്‌ വരെ ചെറുതീയിൽ കരിഞ്ഞു പോകാതെ വറുത്തു കോരുക.

നല്ല സ്വാദുള്ള നേന്ത്രപ്പഴം കട്ട്ലറ്റ് തയ്യാർ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم