ഇന്നൊരു കപ്പ കട്ട്ലറ്റ് ആയിക്കോട്ടെ.. പരീക്ഷിച്ചു നിരീക്ഷിച്ചു അറിഞ്ഞതില്‍ നിന്നും വളരെ രുചികരമായ ഒരു നാലുമണി വിഭവം (കൊതിയുള്ളവര്‍ക്ക് അതിനു മുന്നേയും കഴിക്കാം)
By: Arathy
നല്ല നാടന്‍ കപ്പ - ഒരു കിലോ എടുത്ത് ആവശ്യത്തിനു ഉപ്പിട്ട് ആദ്യം വേവിക്കാന്‍ വയ്ക്കുക.നന്നായി വെന്തു ഉടയുന്ന പരുവം ആകുമ്പോള്‍ ബാക്കി വരുന്ന വെള്ളം ഊറ്റി കളഞ്ഞു തണുക്കാന്‍ വയ്ക്കുക..
ഇനി ബാക്കിയുള്ള ചേരുവകള്‍
ഒരു മൂന്നു സവാള
ഒരു കഷ്ണം ഇഞ്ചി
ഒരു ഇതള്‍ കറിവേപ്പില എന്നിവ നന്നായി വഴറ്റുക. അതിലേക്ക് ഗരം മസാല പൊടി ( ഇഷ്ടമുള്ള മസാല ചേര്‍ക്കാം..വേണേല്‍ ചിക്കന്‍ മസാലയോ ബീഫ് മസാലയോ എന്തും ) ചേര്‍ത്ത് വീണ്ടും വഴറ്റി മാറ്റി വച്ച കപ്പ കഷ്ണങ്ങളില്‍ ചേര്‍ത്ത് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക. ഉപ്പു പാകം നോക്കിയിട്ട് ആവശ്യത്തിനു ബാക്കി ചേര്‍ക്കുക. നല്ല കൊഴ കൊഴാന്നു ആകുമ്പോള്‍ മാറ്റി വക്കുക.
കട്ട്ലറ്റ് ഉണ്ടാക്കാന്‍ ആയി കുറച്ചു റെസ്ക് പൊടിയും ഒരു മുട്ടയും എടുത്ത് മാറ്റി വയ്ക്കുക. (മുട്ടയ്ക് പകരം കോണ്‍ ഫ്ലോര്‍ ഉപയോഗിക്കാം )
ഇനി കാര്യത്തിലേക്ക് കടക്കാം..
ഇടത്തേ കയ്യില്‍ അല്പം എണ്ണ തൂത്തു ഈ കൊഴ കൊഴാന്നിരിക്കുന്ന കപ്പ കുഴച്ചു വച്ചിരിക്കുന്നത് എടുത്ത് കയ്യില്‍ ഇട്ടു ഇഷ്ടമുള്ള രൂപത്തില്‍ ആക്കി ആദ്യം മുട്ടയിലോ കോണ്‍ ഫ്ലോര്‍ ലോ മുക്കി പിന്നെ പൊടിച്ചു വച്ചിരിക്കുന്ന റെസ്ക് പൊടിയിന്മേല്‍ മുക്കി തിളച്ച എണ്ണയിലേക്ക് ഇട്ടു നന്നായി ബ്രൌണ്‍ നിറം ആകുന്നതു വരെ മൂപ്പിച്ചെടുക്കുക.
എന്തൊരു രുചിയാണെന്നോ !!!!

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes