കൂൺ തോരൻ 
By : Preetha Mary Thomas

കുട്ടിക്കാലത്ത് ,പറമ്പിൽ നിന്ന് അപൂർവ്വമായി
കിട്ടുന്ന ,മഴത്തണ്ട് ,അമ്മ ഉണ്ടാക്കുന്ന 
സ്വാദ് ഇപ്പോഴും നാവിൻ തുമ്പിലുണ്ട് ...

ബട്ടൺ മഷ്റൂം (കൂൺ ) _5എണ്ണം വലുത്
തേങ്ങ ചിരകിയത് 1/2 കപ്പ്
ചെറിയ ഉള്ളി 8
പച്ചമുളക് 3
പെരുംജീരകം ഒരു നുളള്
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
കറിവേപ്പില
ഉപ്പ്

പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക ഇതിൽ െപരുംജീരകം ചേർത്ത് മൂപ്പിക്കുക ,ശേഷം ചെറിയ ഉള്ളി , പച്ചമുളക് ഇവ അരിഞ്ഞത് കറിവേപ്പില ,മഞ്ഞൾ പൊടി യഥാക്രമം വഴററുക ,ഇനി ,ചെറുതായി നുറുക്കിയ കൂൺ ,തേങ്ങ ,ഉപ്പ് ,ഇവ ചേർത്ത് ഇളക്കി മൂടി വെച്ച് വേവിച്ച് വെള്ളം പറ്റിച്ചെടുക്കുക ....
(കൂൺ വാങ്ങുമ്പോൾ,,പഴയതും ,േകടായതും വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക..)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم