Ghee Rice & Prawns Roast
നെയ്യ് ചോറും,സ്പെഷ്യല്‍ ചെമ്മീന്‍ റോസ്ററും

നെയ്യ് ചോ൨്

അരി കൈമ/ജീരകശാല രണ്ട് കപ്പ്
സവാള ചെറുത് രണ്ട്
നീളത്തില് കനം കുറച്ച് അരിഞ്ഞത്
ഗ്രാമ്പൂ രണ്ട്
ഏലക്ക രണ്ട് കറുവ പട്ട ചെറിയ ഒരു കഷ്ണം
നെയ്യ് കാല്‍ കപ്പ്
ഉപ്പ്
അരി നന്നായി കഴുകി വെക്കുക, ഒരു കട്ടിയുളള പാത്രത്തില് നെയ്യ് ചൂടാക്കി സവാള വഴട്ടുക,ഇനി് പട്ട, ഗ്രാംപൂ,ഏലക്കാ ഇവ ചേര്‍ത്ത് വഴട്ടുക ഇതിലേക്ക് കഴുകി വെച്ച അരി ചേര്‍ത്ത് വഴട്ടുക ഇതിലേക്ക് ഉപ്പ് തിളച്ച വെള്ളം ഇവ ഒഴിച്ച് കുഴഞ്ഞു പോകാതെ മൂടി വെച്ച് വേവിക്കുക.
(അരിയുടെ വേവ് അനുസരിച്ച് വെളളത്തിന്‍റെ അളവ് വ്യത്യാസപ്പെടാം സാധാരണ രണ്ട് കപ്പിന് ശരിയ്ക്കും മൂന്നു കപ്പ് വെളളം ആണ് കണക്ക്)

ചെമ്മീന്‍ റോസ്ററ്

ചെമ്മീന്‍ കാല്‍ കിലോഗ്രാം
സവാള ചെറുത് ഒന്ന്
തക്കാളി ചെറുത് ഒന്ന് ഇവ പൊടിയായി അരിഞ്ഞത്
ഇഞ്ചി, വെളുത്തുളളി പേസ്ററ് ഒരു ടീസ്പൂണ്‍
മുളകുപൊടി രണ്ടു ടീസ്പൂണ്‍
മല്ലിപ്പൊടി അര ടീസ്പൂണ്‍
കുരുമുളക് പൊടി കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ഗരംമസാലപ്പൊടി കാല്‍ ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്
തേങ്ങാ ചിരകിയത് കാല്‍ കപ്പ്

ചെമ്മീന്‍ നല്ല വണ്ണം ക്ലീ൯ ചെയ്ത് തേങ്ങാ ഒഴിച്ച് എല്ലാ ചേരുവകളും നല്ല വണ്ണം ചെമ്മീനില് തേച്ചു പിടിപ്പിക്കുക, ഒരു നോണ്‍ സ്ററിക്ക് പാനില് രണ്ട് വലിയ സ്പൂണ്‍ വലിയ സ്പൂണ് എണ്ണ ഒഴിച്ച് ചൂടാകുന്പോള്‍ ചെമ്മീന്‍ കൂട്ട് ഇട്ട് വറുക്കുക ഇടയ്ക്കു ഇളക്കി കൊടുക്കുക, പകുതി മൊരിഞ്ഞു തുടങ്ങുമ്പോള് തേങ്ങായും ചേര്‍ത്ത് നല്ല വണ്ണം മൊരിയിച്ചെടുക്കുക..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم