വാനില ഐസ്ക്രീം
By : Indu Jaison

പാല്‍ - 1 കപ്പ്
ഫ്രഷ്‌ ക്രീം - 1 കപ്പ് - ഫ്രിഡ്ജില്‍ വെക്കണം ( സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കും.... പാല്‍ പാട ആയാലും മതി )
വാനില എസ്സെന്സ് ‌ - 1 1/2ടീസ്പൂണ്‍
പഞ്ചസാര പൊടിച്ചത് – ¾ കപ്പ്
കോണ്‍ ഫ്ലോർ - 1 ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം :

കോണ്‍ ഫ്ലോറിൽ 2 ടേബിള്സ്പൂണ്‍ പാലൊഴിച്ചു നന്നായി മിക്സ് ചെയ്തു മാറ്റി വെക്കുക.

കട്ടിയുള്ള ഒരു പാത്രത്തിൽ പാൽ തിളപ്പിച്ച്‌ 5 മിനിട്ടുനേരം ചെറു തീയിൽ ഇളക്കിക്കൊണ്ടിരിക്കുക.

കലക്കി വെച്ചിരിക്കുന്ന കോൺഫ്ലവർ , പാലിലേക്കൊഴിക്കുക. നന്നായി കുറുകി വരുന്നത് വരെ ചെറു തീയിൽ ഇളക്കിക്കൊണ്ടിരിക്കണം . അതിനു ശേഷം ഇത് തണുക്കാൻ വെക്കുക.

ഫ്രിഡ്ജില്‍ ഇരിക്കുന്ന ഫ്രഷ്‌ ക്രീം ഒരു ബൌളിൽ എടുത്തു നന്നായി ബീറ്റ് ചെയ്യണം. ഇതിലേക്ക് പൊടിച്ചു വെച്ചിരിക്കുന്ന പഞ്ചസാര ചേർത്തു ഒന്ന് കൂടി നന്നായി ബീറ്റ് ചെയ്യുക. വാനില എസ്സെന്സ് ചേർത്തു , ഈ മിശ്രിതം പതച്ചു വരുന്നത് വരെ നന്നായി ബീറ്റ് ചെയ്യുക.

ഇതിലേക്ക് തണുത്ത പാല്‍ - കോണ്‍ ഫ്ലോർ മിശ്രിതം ചേർത്തു വീണ്ടും ബീറ്റ് ചെയ്തെടുക്കുക.

ഇത് ഒരു കണ്ടെയിനറിലേക്ക് ഒഴിച്ച് ഫ്രീസറില്‍ 2 മണിക്കൂർ വെക്കുക.
അതിനു ശേഷം പുറത്തെടുത്തു വീണ്ടും ലോ സ്പീഡില്‍ ബീറ്റ് ചെയ്യുക.
ഇത് 6 മണിക്കൂർ വീണ്ടും ഫ്രീസറില്‍ വെച്ച് നന്നായി സെറ്റ് ആകാന്‍ വെക്കുക. കണ്ടെയിനർ നന്നായി അടച്ചു വെക്കണം. അല്ലെങ്കില്‍ ഐസ് പിടിക്കും.

സെറ്റ് ആയിക്കഴിഞ്ഞാല്‍ ബൌളിലേക്ക് സെർവ്വു ചെയ്യാം.

നല്ല രുചിയുള്ള വാനില ഐസ്ക്രീം റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم