തേങ പാൽ ചെമ്മീൻ കറി:-
By :Lakshmi Prasanth

ചെമ്മീൻ എങനെ ഉണ്ടാക്കിയാലും രുചികരം തന്നെ.ഇങനെ ഒന്ന് ഉണ്ടാക്കി നോക്കു .സ്വാദിന്റെ ഉസ്താദ് ആണിവൻ.

ചെമ്മീൻ :- 250 ഗ്രാം
ചെറിയ ഉള്ളി :-12 എണ്ണം
(സവാള :- 1 വലുത്)
തക്കാളി :- 1 മീഡിയം വലുപ്പം
കുടം പുളി :- 2 അല്ലി
പച്ചമുളക് :- 4 എണ്ണം
ഇഞ്ചി :-1റ്റീസ്പൂൺ അരിഞത്
വെള്ളുതുള്ളി :- 1റ്റീസ്പൂൺ അരിഞത്
മഞൾ പൊടി :- 1/4 റ്റീസ്പൂൺ
മുളകുപൊടി :- 3/4 റ്റീസ്പൂൺ
മല്ലി പൊടി :- 1.5 റ്റീസ്പൂൺ
തേങ പാൽ
രണ്ടാം പാൽ :-1 റ്റീ കപ്പ്
കട്ടിയുള്ള ഒന്നാം പാൽ. :- 3/4 റ്റീ കപ്പ്
ഉലുവ. :- 1/4 റ്റീസ്പൂൺ
കറി വേപ്പില :- 1 തണ്ട്
ഉപ്പ്, എണ്ണ. :- പാകതിനു

ചെമ്മീൻ കഴുകി വ്രിതിയാക്കി ,കുറച്ച് ഉപ്പ്, മഞൾ പൊടി,മുളകുപൊടി, ഇവ പേസ്റ്റ് ആക്കി തെചു പിടിപിചു , മാറ്റി വക്കുക.
പാനിൽ എണ്ണ ചൂടാക്കി ഉലുവ പൊട്ടിചു, ചെറിയ ഉള്ളി അരിഞത് ചെർതു വഴറ്റുക. കളർ മാറി വരുംബൊൾ പച്ചമുളക്,തക്കാളി, ഇഞ്ചി, വെള്ളുതുള്ളി ഇവ ചെർതു വഴറ്റുക. പച്ച മണം മാറുംബൊൾ , മഞൾ പൊടി, മുളകുപൊടി, മല്ലി പൊടി ,ഇവ ചെർതു വഴറ്റുക. 2 മിനുറ്റ് ശെഷം ചെമ്മീൻ കൂടി ചെർതു നന്നായി ഇളക്കി യൊജിപ്പിചു, രണ്ടാം പാൽ, കുടം പുളി, ഉപ്പു ഇവ ചെർതു യൊജിപ്പിചു ഇളക്കി അടചു വെച്ച് 3 മിനുറ്റ് നേരം വെവിക്കുക , പിന്നീട് ഒന്നാം പാൽ ചെർക്കുക. ഒന്നാം പാൽ ചെർതു തിളപ്പികരുത്. ഒന്നു ചൂടായ ശെഷം തീ ഒഫ് ചെയ്തു , വേപ്പില, ചെർത് ഇളക്കി ഉപയൊഗിക്കാം.ഒരു സ്പൂൺ പച്ച വെളിചെണ്ണ കൂടി ചെർതാൽ രുചി കൂടും.

ചോറ്, അപ്പം, ചപ്പാതി, ബ്രെഡ്, ഗൊതംബു ദോശ, പുട്ട്, ഇടിയപ്പം എന്നു വേണ്ട ഒട്ടുമിക്ക പലഹാരങൾക്കും ഇവൻ അടിപൊളി കൊംബിനെഷനാണു. എല്ലാരും ട്ര്യയ് ചെയ്തു നൊക്കണെ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم