ഉള്ളിത്തണ്ട് തോരൻ 
*****************************
സ്പ്രിംഗ് ഒനിയൻ / ഉള്ളിത്തണ്ട് - 2 കെട്ട്
പച്ച മുളക് - 2
മഞ്ഞൾ പൊടി - 1/4 ടി സ്പൂണ്‍ 
കുരുമുളക് പൊടി - 1/2 ടി സ്പൂണ്‍
തേങ്ങ - 1/2 കപ്പ്‌
മുട്ട - 2
കറി വേപ്പില - ഒരു തണ്ട്

1.മുട്ട അടിച്ചു മാറ്റി വെയ്ക്കുക (മോഷണം അല്ല ഉദ്ദേശിച്ചത്.. :P)
2. പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു അരിഞ്ഞു വച്ച ഉള്ളിതണ്ടും, പച്ചമുളക്, കറി വേപ്പില ചേർക്കുക.
3.മഞ്ഞൾ, കുരുമുളക് പൊടി ചേർത്ത് 2 മിനിറ്റ് ഇളക്കുക. തേങ്ങ ചേർത്ത് ഇളക്കുക.
4.മുട്ട അടിച്ചതും,ഉപ്പും ചേർത്ത് നന്നായി ഇളക്കി 5 മിനിറ്റ് അടച്ചു വച്ച് വേവിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم