ചെമ്മീന്‍ കുടംപുളിയിട്ടു വെച്ച തോര൯

ചെമ്മീന്‍ ചെറിയത് ഇരുനൂററി അന്പതു ഗ്രാം
തേങ്ങാ ചിരകിയത് അര കപ്പ്
ചെറിയ ഉളളി അഞ്ച്
പച്ചമുളക് നാല്
ഇഞ്ചി ഒരു ചെറിയ കഷ്ണം
മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍
കുടംപുളി രണ്ട് ചുള
കറിവേപ്പില
പച്ചവെളിച്ചെണ്ണ
ഉപ്പ്
ചെമ്മീന്‍ ക്ളീ൯ ചെയ്തു വെക്കുക,തേങ്ങാ, മഞ്ഞള്‍പ്പൊടി,ഉപ്പ്, ചേര്‍ത്ത് ചതച്ചെടുക്കുക, ചെമ്മീന്‍ ചട്ടിയില്‍ ഇട്ട് ഇതില്‍, തേങ്ങാക്കൂട്ട്,അരിഞ്ഞ,പച്ചമുളക്, ഇഞ്ചി, ചെറിയ ഉളളി, കറിവേപ്പില, കഴുകിയ,പുളി,ഇവ ചേര്‍ത്ത് തിരുമ്മി വെക്കുക..,ഇതില്‍ കുറച്ചു വെളളം ഒഴിച്ച്, മൂടി വെച്ച് വേവിക്കുക, വെള്ളം തോ൪ന്ന് കഴിഞ്ഞ്,
പച്ചവെളിച്ചെണ്ണയും,കറിവേപ്പിലയും ചേര്‍ത്ത് വാങ്ങാം...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم