എല്ലാർക്കും ഐസ് ക്രീം ഇഷ്ടാണ് പക്ഷേ ഇന്ന് വിപണിയിൽ ലഭ്യമാകുന്ന ഐസ് ക്രീമുകൾ എല്ലാം തന്നെ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ മായം കലർന്നവയാണ് ... എന്നാൽ കുറഞ്ഞ സാധനങ്ങൾ കൊണ്ട് നമുക്ക് വീട്ടിൽ തന്നെ നല്ല
രുചിയും ഗുണവുമുള്ള ഐസ് ക്രീം തയ്യാറാക്കാം ...
തണ്ണിമത്തൻ ഐസ് ക്രീം 
By : Praveena Vasanth
*****************************
കുരു കളഞ്ഞ തണ്ണിമത്തൻ അരിഞ്ഞത് - 2 കപ്പ്‌
പാൽ - 1 ലിറ്റർ
പഞ്ചസാര - 2 കപ്പ്‌
ചോളപ്പൊടി - 4 ടീസ്പൂണ്‍
തണ്ണി മത്തനും പഞ്ചസാരയും കുക്കറിൽ 3 വിസിൽ വരെ വേവിയ്ക്കുക .
തണുത്തു കഴിഞ്ഞാൽ ഈ മിശ്രിതം മിക്സിയിൽ നന്നായി അരച്ചെടുക്കുക .
ഈ അരപ്പ് പാലും ചോളപ്പൊടിയും ചെറു തീയിൽ പാതി തിളച്ചാൽ ചേർത്തു നന്നായി ഇളക്കി ചേർക്കുക ...
തണുത്തു കഴിഞ്ഞാൽ ഫ്രീസറിൽ സെറ്റ് ആകാൻ വക്കുക ( 6-8 മണിക്കൂർ ) ...
സെറ്റ്‌ ആയ മിശ്രിതം കുറച്ചു കുറ ച്ചായി കോരിയെടുത്ത് മിക്സിയിൽ അടിച്ചെടുക്കുക ....
ഗാർണിഷ് ചെയ്യാൻ തണ്ണി മത്തനൊ മറ്റു പഴങ്ങളോ ഉപയോഗിക്കാം ....
^^ ഐസ് ക്രീമിന് കൂടുതൽ നിറം കിട്ടാൻ തണ്ണി മത്തൻ കൂടുതൽ ചേർത്താൽ മതി ...
കൂടുതൽ ക്രീമി ആകാൻ പാൽപാടയും പഞ്ചസാരയും അടിച്ചു ചേർക്കാം ...
നോണ്‍ വെജിറെരിയന്സിനു കോഴി മുട്ടയും ചേര്ക്കാവുന്നതാണ് നല്ല പതം കിട്ടും ....
ഇഷ്ടാനുസരണം ഏതു പഴവർഗങ്ങളും പച്ചക്കറികളും ഉപയോഗിച്ച് നല്ല ഐസ് ക്രീം ണ്ടാക്കാം ട്ടോ

1 تعليقات

Our Website is One of the Largest Site Dedicated for Cooking Recipes

إرسال تعليق

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم