അടപ്രഥമൻ & പാലട പ്രഥമൻ… ലളിതമായ എന്റെ പദ്യ സാങ്കേതിക വിദ്യയിൽ…!! ട്രൈ ചെയ്ത് നോക്കൂല്ലോ…;) ഇവിടുത്തെ ആദ്യ പോസ്റ്റാണ്.. അനുഗ്രഹിച്ചേക്കണം.. :)))
By : Nisikanth Gopi
പല്ലവി
പച്ചരി നാടനരക്കിലോ വെള്ളത്തി-
ലിട്ടുകുതിർത്തു പൊടിയരിച്ച്
കാൽ ലിറ്റർ വെള്ളത്തിൽ നേർത്തുകുഴച്ചയ-
വാകുമ്പോൾ വാഴയിലയിൽ തേവി
നന്നായ് പരത്തിയൊലിക്കാതെയാവിയിൽ
വേവിച്ചെടുത്തുവെള്ളത്തിലിട്ട്
പത്രം കളഞ്ഞു കലക്കി ജലമൂറ്റി
മെല്ലെച്ചെറുതായ് നുറുക്കിടേണം

അനുപല്ലവി
ശർക്കരതാൻ കിലോയൊന്നു ചെറുചൂടു-
വെള്ളത്തിൽ ഇട്ടരിച്ചൂറ്റി വച്ച്
തേങ്ങകൾ മൂന്നു തിരുകി വെള്ളം ചേർക്കാ-
തൂക്കോടെ ഞെക്കിപ്പിഴിഞ്ഞെടുത്ത്
ചൂടുള്ള വെള്ളമൊരുലിറ്റർ കൊണ്ടതു
വീണ്ടും പിഴിഞ്ഞു പാൽ രണ്ടു മാറ്റി
ശർക്കരതന്നിൽ തിളയ്ക്കുമടവെന്താൽ
ആ രണ്ടാം പാൽ ചേർത്തിളക്കിടേണം

ചരണം
ഒട്ടുകൊഴുത്താലിറക്കിവച്ചോമന-
ക്കൈകളാലൊന്നാം പാൽ ചേർത്തിടേണം
തത്തിക്കുണുങ്ങിയച്ചട്ടുകം കൊണ്ടോ-
ട്ടുരുളിയിൽ മെല്ലെയിളക്കിടേണം
ചന്ദ്രക്കലാകൃതി പൂളിയ തേങ്ങയൊ-
ട്ടൊട്ടു ചെറുതായ് നുറുക്കിയതും
കിസ്മിസുമണ്ടിപ്പരിപ്പും വറുത്തുചേർ-
ത്തേകണം കാന്ത,“നടപ്രഥമൻ!!”

പാലട പ്രഥമൻ

[മേപ്പടി കൊത്തിനുറുക്കിവച്ചോരട
നാലരലിറ്റർ പശുവിൻ പാലിൽ
പാതിയായ് വറ്റിച്ചു വാങ്ങി,യൊരു കിലോ-
പ്പഞ്ചാര ചേർക്കുകിൽ പാലടയാം;

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم