കുറച്ചുനാളായി ഒരു റെസിപ്പീ എഴുതണം എന്ന് വിച്ചാരിക്കുന്നു ഇന്ന് എഴുത്താം എന്നുവിചാരിച്ചു  വേറെ ഒന്നും അല്ല ഒരു ബിരിയാണി റെസിപ്പീയാ ഇത് ഒരു ഹൈദ്രബാദി സ്റ്റൈലാ എന്നാൽ ഒരു പൂർണ്ണമായ ഹൈദ്രബാദിയും അല്ല

By : Anish George

ആവശൃമുള്ള സാധനങ്ങൾഃ
1. കോഴി    ഃ  1 കില്ലോ (12 കഷ്ണം)
2. അരി       ഃ 1 കിലോ
3. സവാള    ഃ 6 എണ്ണം (നീളത്തിൽഅരിഞ്ഞ് വറുത്തെടുക്കുക)
4. ഇജ്ചി     ഃ 1 (ഇടത്തരംചതച്ചത്)
5. വെള്ളുത്തുള്ളി ഃ ഒരു കുടം  (ചതച്ചത്)
6. പച്ചമുളക്          ഃ 5 എണ്ണം (ചെറുതായി വട്ടത്തിൽ അരിഞ്ഞത്)
7. തൈര്
8. ബിരിയാണി മസാല പൊടി   ഃ 3 സ്പ്പൂൺ(നോർത്ത്ഇന്തൃൻ ആയാൽ നല്ലത്)
9. മുളകുപൊടി ഃ 2 ടേബിൾ  സ്പ്പൂൺ
10. മല്ലിപൊടി    ഃ 1 ടേബിൾ  സ്പ്പൂൺ
12. പുതീന   ഃ ആവശൃതിന് (കുറച്ച് മാരിനേറ്റ് ചെയ്യാനും കുറച്ച് ചോറിൻെറ മുകളിൽ  ഇടാനും)
13. മല്ലി ഇല  ഃ ആവശൃതിന്  (കുറച്ച് മാരിനേറ്റ് ചെയ്യാനും കുറച്ച് ചോറിൻെറ മുകളിൽ  ഇടാനും)
14. കറുകപട്ട ഃ 3-4 കഷണം
15. ഗ്രാബൂ     ഃ 8 എണ്ണം
16. ഏലക്ക     ഃ 5 എണ്ണം
17. കുരുമുളക് ഃ 10-15 എണ്ണം
18. ജീരകം       ഃ കുറച്ച്
19. ബേലീഫ്    ഃ 3 ഇല
20.. നെയ്യ്         ഃ ആവശൃത്തിന്
21. എണ്ണ         ഃ വറുക്കാൻ    
                           ആവശൃമായത്
22. കിസ്സ്മിസ്സ് & കശുവണ്ടി  ഡ്രസിങ്ങിന്
23. ഉപ്പ്            ഃ ആവശൃത്തിന്
ഇന്നി നമ്മുക്ക് തുടങ്ങാം
ആദൃം
കുറച്ച് എണ്ണയും നെയ്യും ഒഴിച്ച് സവാള, കിസ്മിസ്, കശുവണ്ടി എന്നിവ വറുതുമാറ്റിവയ്ക്കാം
ഇനി കോഴിയും വറുത്ത സവാള (പൊടിച്ച് ഇട്ടാൽ നല്ലത്)യുടെ 3/4 ഭാഗവും 4 മുതൽ 10 വരെയുള്ള സാധനങ്ങളും മല്ലി ഇലയും പുതിന ഇലയും ചെറുതായി മുറിച്ച് അതിൽ 3/4 ഭാഗം വീതവും എടുക്കുക ഇവ എല്ലാം ചേർത്ത് ഉപ്പുംചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം   സവാള വറുത്ത എണ്ണ ഇതിനുമുകളിൽ ഒഴിച്ച് കുറഞ്ഞത് 1/2 മണിക്കൂർ എൻകിലും വയ്ക്കണം   
ഈ സമയം 
ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് 14 മുതൽ 19 വരെയുള്ള സാധനങ്ങൾ എണ്ണയിൽ വഴറ്റി മൂത്തുകഴിയുബോൾ  അതിൽ ഒരു ഗ്ളാസ്സ് അരിക്ക് ഒരു ഗ്ളാസ്സ് വെള്ളം എന്ന പാകത്തിന് ചേർത്ത് ആവശൃതിന് ഉപ്പും ചേർത്ത്  അടച്ചുവച്ച്  3/4 വേവിൽ വാങ്ങിവയ്ക്കുക (വേവ് കൂടരുത്)  ചോറിൽ വെള്ളം ലേശം പോലും  ഉണ്ടാകരുത് ഉണ്ടെകിൽ അരിച്ച് ഡ്രൈ ആക്കുക
ഇനി
ഒരു കട്ടിയുള്ള പാത്രമെടുത്ത് അതിൽ ലേശം നെയ്യ് ഒഴിച്ച് മാരിനേറ്റ് ചെയ്ത് വച്ചിരിക്കുന്ന ചിക്കൻ ഈ പാത്രത്തിൽ ഇട്ട് അതിനുമുകളിൽ 3/4 വേവ് ആക്കിയ ചോറിട്ട് അതിനുമുകളിൽ കിസ്മിസ്, കശുവണ്ടി ബാക്കിയുള്ള മല്ലി ഇലയും പുതിന ഇലയുംചേർത്ത് ചെറുതീയിൽ ആവി പുറത്ത് പോകാത്തരീതിയിൽ  25 മിനിറ്റ് അടച്ച്വച്ച് വേവിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم