പാചകവും വാചകവും വളരെ ഇഷ്ടമുള്ള കാര്യങ്ങൾ ആണെങ്കിലും സമയകുറവു മൂലം പാചകം മാത്രം കുറവാണു....ആധ്യമയിട്ടാണ് അടുകളയിൽ ഒരു പോസ്റ്റ്‌ ഇടുന്നത് ..... ഈ കഴിഞ്ഞ MONDAY നൈറ്റ്‌ കുറച്ച സമയം ചിലവിട്ടു ഒരു അച്ചാർ പരീക്ഷിച്ചു ...... " കാന്താരി മുളക് അച്ചാർ " വളരെ രുചിയുള്ളതും കൊളസ്ട്രോൾ ഒള്ളവർക്കും വളരെ നല്ലതുമായ ഒരു അച്ചാർ .....
By: Bibin Sathyan

..............................ആവശ്യമായ സാധനങ്ങൾ ..............

1. കാന്താരി മുളക്
2.വെളുത്തുള്ളി
3. ഇഞ്ചി
4. കറിവേപ്പില
5.ചൊറുക്ക ( വിനാഗിരി )
6. അച്ചാർ പൊടി
7. വെളിച്ചെണ്ണ
8. കടുക്
9. ഉപ്പ്
...................തയ്യാറാക്കുന്ന രീതി .................................

കാന്താരി മുളക് ചൊറുക്കയിൽ ഇട്ട് 4 -7 ദിവസം വെക്കുക ....( NB: അവിഞ്ഞു കുഴഞ്ഞു പോകാതെ നോക്കണം ) .....

ചൊറുക്കയിൽ നിന്നും വേർതിരിച്ച കാന്താരി 10 - 15 മിനിട്ട് ആവി കയറ്റുക ....

ഫ്രയ്പാൻ ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുക് വറക്കുക .....

ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ബ്രൌണ്‍ കളർ വരുന്നവരെ മൂപ്പിക്കുക

അതിലേക് കറിവേപ്പിലയും 2 വലിയ സ്പൂണ്‍ അച്ചാർ പൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക .....

അതിലേക് ഒരു ഗ്ലാസ്‌ വെള്ളവും അര ഗ്ലാസ്‌ ചോരുകയും ഒഴിച്ച് ചെറുതായി തിളകുന്ന വരെ വെകുക....

തിളച്ചതിനു ശേഷം വേവിച്ച് വെച്ചിരിക്കുന്ന കാന്താരി മിക്സ്‌ ചെയുക .....

തീ ഓഫ്‌ ചെയ്തു അച്ചാർ തണുത്തതിനു ശേഷം കുപ്പിയിലിട്ടു ഒരു 7 ദിവസം വെക്കുക

അതിനു ശേഷം രുചികരമായ " കാന്താരി മുളക് അച്ചാർ ആസ്വദിച്ചു കഴിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم