ചിക്കന്‍ ഫ്രൈഡ് റൈസ്
By: Indu Jaison

ആവശ്യമുള്ള സാധനങ്ങള്‍ :-

ബസുമതി അരി – 3 കപ്പ്‌
വെള്ളം – 6 കപ്പ്
ചെറു നാരങ്ങാ – 1 എണ്ണം
ഒലിവ് എണ്ണ – 1 ടേബിള്‍ സ്പൂണ്‍
ഉപ്പു – ആവശ്യത്തിനു
ചിക്കന്‍ മാരിനേറ്റ് ചെയ്യാന്‍ :-
ബോണ്‍ലെസ്സ് ചിക്കന്‍ നീളത്തില്‍ ചെറുതായി നുറുക്കിയത് – 200 ഗ്രാം
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
കോണ്‍ ഫ്ലോര്‍ - 2 ടേബിള്‍ സ്പൂണ്‍
സോയ സോസ് - 1/2 ടേബിള്‍ സ്പൂണ്‍
ഉപ്പു – ആവശ്യത്തിനു
എന്നിവ ചിക്കനില്‍ പുരട്ടി ½ - 1 മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക.
ഒലിവ് എണ്ണ – 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി – വെളുത്തുള്ളി – നന്നായി ചോപ്പ് ചെയ്തത് - 1 ടേബിള്‍ സ്പൂണ്‍
സവാള – 2 എണ്ണം
കാരറ്റ് ചെറുതായി നുറുക്കിയത് – 1 എണ്ണം
കാപ്സിക്കം ചെറുതായി നുറുക്കിയത് – 1 എണ്ണം
മുട്ട – 3 എണ്ണം
സോയ സോസ് - 2 ടീസ്പൂണ്‍
വൈറ്റ് പെപ്പെര്‍ പൊടി – 1 ടീസ്പൂണ്‍
ചില്ലി ഗാര്‍ലിക് സോസ് - 2 ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം :-

അരി അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക.

ചുവടു കട്ടിയുള്ള പാത്രത്തില്‍ 6 കപ്പു വെള്ളം ഒഴിച്ച് തിളപ്പിക്കുക.
ഇതിലേക്ക് ആവശ്യത്തിനു ഉപ്പും , 1 ടേബിള്‍ സ്പൂണ്‍ ഒലിവ് എണ്ണയും , ½ നാരങ്ങയുടെ നീരും ചെര്‍ക്കുക.

അതിനു ശേഷം അരി ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക.

തിളച്ചു കഴിയുമ്പോള്‍ തീ കുറച്ചു വെക്കണം. ഇടക്ക് ഇളക്കി കൊടുക്കണം . വെള്ളം വറ്റി കഴിയുന്നതാണ് കണക്ക് .

വെന്ത ചോറ് ഒരു പരന്ന പാത്രത്തിലേക്ക് ഇട്ടു തണുക്കാന്‍ വെക്കുക.
3 മുട്ട ഒരു ബൌളിലേക്ക് എടുത്തു ഒരു നുള്ള് ഉപ്പു ചേര്‍ത്തു നന്നായി അടിച്ചു വെക്കുക.

മാരിനേറ്റ് ചെയ്ത ചിക്കന്‍ കഷണങ്ങള്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ഫ്രയിംഗ് പാനില്‍ വറുത്തു എടുത്തു മാറ്റി വെക്കുക. ഡീപ് ഫ്രൈ ചെയ്യരുത്.

അതെ ഫ്രയിംഗ് പാനില്‍ ഇഞ്ചി , വെളുത്തുള്ളി, സവാള എന്നിവ വഴറ്റുക. അതിലേക്കു , കാരറ്റ് , കാപ്സിക്കം എന്നിവ ചേര്‍ത്തു വീണ്ടും വഴറ്റുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.

ഇതു ഫ്രയിംഗ് പാനിന്‍റെ സൈഡിലേക്കു നീക്കി വെച്ച് , അടിച്ചു വെച്ചിരിക്കുന്ന മുട്ട ഒഴിച്ച് ചിക്കിയെടുക്കുക.

അതിനു ശേഷം മുട്ടയും, വഴറ്റി വെച്ചിരിക്കുന്ന കൂട്ടും മിക്സ് ചെയ്യുക.
ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തു ഇളക്കുക.

ഇതിലേക്ക് 2 ടീസ്പൂണ്‍ സോയ സോസും, 2 ടീസ്പൂണ്‍ ചില്ലി ഗാര്‍ലിക് സോസും ചേര്‍ക്കുക.

അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ചോറ് ചേര്‍ത്തു ചേര്‍ക്കുക.
ഇതിലേക്ക് വൈറ്റ് പെപ്പെര്‍ പൊടിയും ചേര്‍ത്തു ഇളക്കി എടുക്കുക.

രുചികരമായ ചിക്കന്‍ ഫ്രൈഡ് റൈസ് റെഡി .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم