കൊളസ്ട്രോൾ ഉള്ളവര്ക്ക് എണ്ണ ഇല്ലാത്ത നല്ല സ്വാദിഷ്ടമായ ചിക്കൻ കറി
By: Renjith Sankar

ആവശ്യമുള്ള സാധനങ്ങൾ

1 ചിക്കൻ 1 കിലോ (ചെറുതായി മുറിക്കണം വെള്ളം ചേര്ക്കാത കറി ആണ്)
2 സവാള 3 എണ്ണം (ചെറുതായി അരിഞ്ഞത്)
3 പച്ചമുളക് 5 എണ്ണം (ആവസ്യമെങ്കിൽ കൂടുതൽ ചെര്തോ എനിക്ക് വിരോധമില്ല )
4 ഇഞ്ചി 1 കഷണം (കൊതി പൊടിച്ചത് )
5 വെളുത്തുള്ളി 1 എണ്ണം (ഒരല്ലി അല്ല )(ചെറുതായി അരിഞ്ഞത്)
6 തക്കാളി വലുതെങ്കിൽ 1 ചെരുനനെങ്കിൽ 2 മീഡിയം സൈസിൽ അരിഞ്ഞത്
മസാല
1 മുളക് പോടീ എരുവ് വേണ്ടതനുസരിച്ചു ചേര്ക്കാം
2 മല്ലി പോടീ 2 സ്പൂണ്‍
3 കുരുമുളക് പോടീ 1 സ്പൂണ്‍
4 മഞ്ഞൾ പോടീ ഒരു നുള്ള്
5 ചിക്കൻ മസാല 1 സ്പൂണ്‍
6 ഏലക്ക 3 എണ്ണം

ഉണ്ടാക്കേണ്ട വിധം

ആദ്യം ചിക്കൻ ,ഉള്ളി , പച്ചമുളക്, ഇഞ്ചി , വെളുത്തുള്ളി എന്നിവ ചേർത്ത് വേവിക്കാൻ വയ്ക്കുക 10 മിനിട്ടു കഴിഞ്ഞു മുളക്പോടീ മല്ലിപോടീ മഞ്ഞള്പൊടി ചിക്കൻ മസാല എന്നിവയും അരിഞ്ഞു വച്ച മല്ലി ഇലയുടെ പകുതിയും ചേർത്ത് നന്നായി ഇളക്കുക (ശ്രദ്ധിക്കുക ചിക്കെനിൽ സാധാരണയായി വെള്ളമുണ്ടാകും മസാല ചേര്ക്കുന്ന സമയം വെള്ളം ഇല്ലെങ്കിൽ ആവസ്യനുസരണം വെള്ളം ചേര്ക്കാവുന്നതാണ് ഈ കറി ഗ്രേവി അധികം ഇല്ലാതെ കഴിക്കുന്നതാണ് നല്ലത് ) വീണ്ടും അടച്ച് വച്ച് വേവിക്കുക ചിക്കൻ വെന്തു കഴിയുമ്പോൾ ഏലക്ക പൊടിച്ചത് കുരുമുളക്പോടീ (കുരുമുളക് ചതചെടുത്തൽ കൂടുതൽ മണം കിട്ടും) 2 മിനിട്ട് കഴിഞ്ഞു നന്നായി ഇളക്കിയ ശേഷം തക്കാളി, മല്ലി ഇല, പുതിന (പുതിനയുടെ രുചി ഇഷ്ടമുള്ളവർക്ക് ചേര്ക്കാം ) എന്നിവ ചേർത്ത് വാങ്ങി വയ്ക്കുക 15-20 മിനിട്ട് കഴിഞ്ഞു കഴിക്കാം
*വെള്ളം വയ്ക്കാതെ ഉണ്ടാക്കുന്നത് കൊണ്ട് ചെറു തീയിൽ വേവിയ്ക്കണം അല്ലെങ്കിൽ അടിക്കു പിടിക്കും
*ചേരുവകൾ അവരവരുടെ ടെസ്റിന് അനുസരിച്ച് ചേര്ക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم