വൻപയർ പുളിച്ചാർ
By:Sharna Latheef
ഇന്ന് നമുക്കൊരു നാടൻ പുളിച്ചാർ ആയാലോ ...ഒരു വൻപയർ പുളിച്ചാർ .എന്റെ അമ്മയുണ്ടാക്കുന്ന വിഭവങ്ങളിൽ എനിക്ക് പ്രിയപ്പെട്ട ഒന്നാണ് ഇത് .അത് കൊണ്ട് തന്നെ ഇതിന്റെ രസിപിയും ഞാൻ ചോദിച്ചു വാങ്ങി ...ഇത് അധികം ആരും ഉണ്ടാക്കുന്ന കറി ആണെന്ന് തോന്നുന്നില്ല ...അതിനാൽ അറിയാൻ മേലാത്തവർക്ക് വേണ്ടി പോസ്റ്റ് ചെയുന്നു ...ഇതിന്റെ കൂടെ മീൻ പീര പറ്റിച്ചത് നല്ല combination ആണ് ..ചോറിന്റെ കൂടെ ഇതും ,മീൻ പീര പറ്റിച്ചതും ,ഒരു പപ്പടവും ,ഇത്തിരി നാരങ്ങ അച്ചാറും ഉണ്ടെങ്കിൽ ..........പിന്നെ കുശാലായി ....
വൻപയർ - 300 ഗം
ചെറിയ ഉള്ളി - 5
വെളുത്തുള്ളി - വലുത് 4 അല്ലി
തക്കാളി - 2
കറി വേപ്പില
വാളൻ പുളി - ആവശ്യത്തിനനുസരിച് വെള്ളത്തിൽ ഇട്ടു വെക്കുക
മല്ലിപ്പൊടി - 3 ടി സ്പൂണ്‍
മുളകുപൊടി - 3 ടി സ്പൂണ്‍
കായം - അര ടി സ്പൂണ്‍
മഞ്ഞൾപ്പൊടി - അര ടി സ്പൂണ്‍
പാനിൽ 2 സ്പൂണ്‍ ഓയിൽ ഒഴിച് കടുക് വറുത്ത ശേഷം അരിഞ്ഞ ഉള്ളി,വെളുത്തുള്ളി ,കറി വേപ്പില ഇട്ടു വഴറ്റുക .അതിനു ശേഷം വൻപയർ,തക്കാളി ചേർത്ത് നല്ലപോലെ മൂപ്പിക്കുക .ചെറിയ തീയിൽ നല്ല മണം വരുന്നത് വരെ മൂപ്പിചിട്ട് പൊടികൾ ചേർക്കുക .പച്ചമണം പോകുന്നത് വരെ വഴറ്റിയ ശേഷം ഉപ്പ് ,പുളിവെള്ളം ,കായം ,ആവശ്യത്തിനു വെള്ളം ചേർത്ത് വേവിച്ചെടുക്കാം .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes