ഫിഷ്‌ സാലഡ് 

ഇത് എത്ര പേർക്ക് ഇഷ്ടമാവും എന്ന് അറിയില്ല 
എന്നാലും ഉണ്ടാക്കിയപ്പോൾ ഇവിടെ കൂടെ ഇടാം എന്ന് കരുതി 

എല്ലാ റെസിപിയെയും പോലെ ഇതിന്റെ പിന്നിലും ഒരു കഥയുണ്ട് (കഥകൾ ഇല്ലാതെ എനിക്കെന്തു ലൈഫ്??)

എന്റെ ഒരു അമ്മാച്ചൻ ഷിപ്പിൽ പെർസർ ആയിരുന്നു - ഭക്ഷണപ്രിയനായിരുന്ന (പാസ്റ്റ് റെന്സ് ആണ് - ഇപ്പോൾ ജീവിച്ചിരിപ്പില്ല) അദ്ദേഹത്തിന് ഏറ്റവും പ്രിയപെട്ടതു മത്സ്യം ആയിരുന്നു - മീൻ ഇതു രീതിയിൽ കൊടുത്താലും ഇഷ്ടം. 104 കിലോ വെയിറ്റുമായി വെളുത്ത കുട്ടി നിക്കറും ഷർട്ടും തോപ്പീമോക്കെ ഇട്ടു സീമാൻ ആയി ഷിപ്പിന്റെ ഡെക്കിൽ ഒരു നെയ്മീനും പിടിച്ചു കൊണ്ട് നില്ക്കുന്ന ഫോട്ടോ ഒന്ന് കാണേണ്ടതാണ്

വറത്തതും, പൊരിച്ചതും പോരാഞ്ഞു കരിച്ചും (ഗ്രില്ൽ) മീൻ പാകം ചെയ്യുന്നതിൽ അദ്ദേഹം വിദഗ്ദനായിരുന്നു. അത് കൊണ്ട് തന്നെ കൊളസ്ട്രോൾ, ബ്ലഡ് പ്രെഷർ, ഡൈബിറ്റീസ്ഇത്യാദി സുഹൃത്തുക്കളും ഉണ്ടായിരുന്നു

അങ്ങിനെ ഭക്ഷണത്തിൽ മൊത്തത്തിൽ ഒരു നിയന്ത്രണം വീണു - പണി പാളി - ഒരു രക്ഷേം ഇല്ലാതെ ആയി

അപ്പോൾ ആ മഹാൻ ചപ്പാത്തിക്ക് കൂട്ടാൻ കണ്ടു പിടിച്ച ഒരു സലാഡ് ആണ് ഇത്

6 മത്തി വെട്ടി കഴുകി വരഞ്ഞു ഒരു ചട്ടിയിൽ പുളിയും ഉപ്പുമായി വേവിക്കാൻ വെക്കുക.

ഒരു വലിയ സവാള അറിഞ്ഞു എടുക്കുക
ഇഞ്ചി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് - ഓരോ സ്പൂണ്‍ വീതം
പച്ചമുളക് - 8-10 എണ്ണം പിളർന്നത്
കറിവേപ്പില

ഒരു ചീനച്ചട്ടി അടുപ്പത് വച്ച് എണ്ണ ഒഴിച്ച് ഉലുവയും കടുകും മൂപ്പിച്ചു അതിലേക്കു ഇഞ്ചി വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി അല്പം ഉപ്പും ചേർത്ത് അടച്ചു വെച്ച് ഒന്ന് ആവി കയറ്റുക (സവാള കടിക്കുന്ന പരുവം ആയിരിക്കണം)

ഇപ്പോൾ മീൻ വെന്തു വെള്ളം വറ്റികാണും. മൂടി തുറന്നു സവാളയിലേക്ക് പച്ചമുളക് കൂടി ചേര്ക്കുക

നന്നായി ഇളക്കി വഴറ്റി ഇതിലേക്ക് വേവിച്ച മീനും അതിൽ ബാക്കിയുള്ള ഇത്തിരി പുളിവെള്ളവും പുളിയും എല്ലാം സവാളയിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക

സലാഡ് തയ്യാർ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم