വഴുതനങ്ങ തീയൽ (Brinjal Theeyal)
By : Anu Thomas
വഴുതനങ്ങ - 2-3 (നീളത്തിൽ അരിഞ്ഞത്)
ചുമന്നുള്ളി - 1/2 കപ്പ്
പച്ച മുളക് - 2
പുളി - ഒരു നെല്ലിക്ക വലിപ്പത്തിൽ
തേങ്ങ - 1/2 കപ്പ്
മഞ്ഞൾ പൊടി - 1/2 ടീ സ്പൂണ്‍
മുളക് പൊടി - 2 ടീ സ്പൂണ്‍
മല്ലി പൊടി - 3 ടീ സ്പൂണ്‍
ഉലുവ പൊടി - 1/4 ടീ സ്പൂണ്‍
1. പുളി ചെറു ചൂട് വെള്ളത്തിൽ കുതിർത്ത ശേഷം പിഴിഞ്ഞ് എടുക്കുക.
2. തേങ്ങ മീഡിയം ഫ്ലെമിൽ ബ്രൌണ്‍ ആകുന്ന വരെ വറക്കുക. മഞ്ഞൾ,മല്ലി, മുളക് , ഉലുവ പൊടികൾ ചേർത്ത് ഇളക്കി ഓഫ് ചെയ്യുക. തണുക്കുമ്പോൾ നന്നായി അരച്ചെടുക്കുക.
3. പാനിൽ എണ്ണ ചൂടാക്കി വഴുതനങ്ങ,ചുമന്നുള്ളി, പച്ച മുളക്, കറിവേപ്പില വഴറ്റുക. വഴുതനങ്ങ പകുതി വേവാകുമ്പോൾ പുളി പിഴിഞ്ഞതും,ഉപ്പും, ആവശ്യത്തിനു വെള്ളവും ചേർക്കുക.
4.തിളക്കുമ്പോൾ തേങ്ങ അരപ്പ് ചേർത്ത് ചെറിയ ഫ്ലെമിൽ വേവിക്കുക. എണ്ണയിൽ കടുക് പൊട്ടിച്ചു,വറ്റൽ മുളകും, കറി വേപ്പിലയും താളിച്ച് കറിയിൽ ചേർക്കുക. ഓഫ് ചെയ്തു 10 മിനിറ്റ് അടച്ചു വച്ച ശേഷം എടുക്കുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes