ചിക്കൻ കറി (Chicken Curry)
By:Anu Thomas

കറി ഉണ്ടാക്കുന്നത് ഇത്തിരി വ്യത്യസ്തം ആയാലോ...
ചിക്കൻ - 1 കിലോ 
ഉള്ളി - 2
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി - 6
തക്കാളി - 1
കാശ്മീരി മുളക് പൊടി - 1 ടേബിൾ സ്പൂണ്‍
മല്ലി പൊടി - 1 ടേബിൾ സ്പൂണ്‍
കുരുമുളക് പൊടി - 1 ടീ സ്പൂണ്‍
മഞ്ഞൾ പൊടി - 1/2 ടീ സ്പൂണ്‍
ഗരം മസാല - 2 ടീ സ്പൂണ്‍

1. പാനിൽ എണ്ണ ചൂടാക്കി ഉള്ളി ബ്രൌണ്‍ ആകുന്ന വരെ വഴറ്റുക. ചൂട് മാറുമ്പോൾ നന്നായി അരച്ചെടുക്കുക. ഇഞ്ചി,വെളുത്തുള്ളി , തക്കാളി , അരച്ച് എടുക്കുക.
2. അതെ പാനിൽ കുറച്ചു എണ്ണ കൂടി ഒഴിച്ച് ഉള്ളി പേസ്റ്റ് വഴറ്റുക. 2 മിനിറ്റ് കഴിഞ്ഞു ഇഞ്ചി- വെളുത്തുള്ളി- തക്കാളി പേസ്റ്റ് ചേർക്കുക.
3.മുളക് പൊടി മുതൽ ഗരം മസാല വരെ ചേർക്കുക.എണ്ണ തെളിയും വരെ വഴറ്റുക.ഇതിലേക്ക് ചിക്കൻ കഷണങ്ങളും , ഉപ്പും , 1.5 കപ്പ്‌ ചൂട് വെള്ളവും ചേർത്ത് ചെറിയ തീയിൽ വേവിക്കുക.
4. കടുകും, കറി വേപ്പിലയും എണ്ണയിൽ വറുത്തു ചേർക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم