Chicken Fried Rice
By: Sharna Latheef

ഇന്ന് നമുക്ക് ഒരു ചിക്കൻ fried റൈസ് ആയാലോ ...ഉണ്ടാക്കാൻ നല്ല എളുപ്പമാണ് ...ബിരിയാണി പോലെ നെയ്യോ ,അധികം ഓഇലോ ഒന്നും ഇതിനു വേണ്ട ....ഇതിൽ മുട്ട ,ഇറച്ചി ,പച്ചക്കറി എല്ലാം ചേരുന്നത് കൊണ്ട് പോഷക സമൃദ്ധമാണ് .....എല്ലാരും ട്രൈ ചെയ്തു നോക്കണേ ...
നന്നായി വാഷ് ചെയ്ത 2 കപ്പ്‌ ബസ്മതി റൈസ് അര മണിക്കൂർ വെള്ളത്തിൽ കുതിർക്കുക .അതിനു ശേഷം വേവിച് അധികം വെന്തു പോകാതെ വാർത്തെടുക്കുക .എന്നിട്ട് തണുക്കാൻ
വെക്കണം .

ചിക്കൻ പീസ് ആക്കിയത് - 300 gm (boneless ചിക്കൻ ആണ് വേണ്ടത് ..അത് ഇത്തിരി നീളത്തിൽ മുറിച്ചത് )
സോയ സോസ് - 2 ടേബിൾ സ്പൂണ്‍
കോണ്‍ ഫ്ലോർ - 3 സ്പൂണ്‍
കുരുമുളക് പൊടി - ആവശ്യത്തിനു
ഉപ്പു
ഇത്രേം ചിക്കെനിൽ പുരട്ടി 20 മിനിറ്റ് വെക്കുക ...അതിനു ശേഷം ഇത്തിരി
ഓയിൽ ഒഴിച് ഫ്രൈ ചെയ്തു മാറ്റി വെക്കുക .
ചെറുതായി കട്ട്‌ ചെയ്ത പച്ചക്കറി - കാരറ്റ് ,കാബജ് ,കാപ്സികം ,ബീൻസ്‌ ,സ്പ്രിംഗ് onion ഓരോ കപ്പ്‌ വീതം .
സവോള അരിഞ്ഞത് - 1 വലുത്
വെളുത്തുള്ളി കൊത്തി അരിഞ്ഞത് - ഒന്നര സ്പൂണ്‍
സോയ സോസ്‌ - 2 ടേബിൾ സ്പൂണ്‍
വിനാഗിരി - 1 ടേബിൾ സ്പൂണ്‍
വെള്ള കുരുമുളക് പൊടി - ( ആവശ്യത്തിനു )
മുട്ട - 2 ( ഉപ്പ് ചേർത്ത് ചിക്കി
പൊരിച്ചു വെക്കണം )
fried റൈസ് ഉണ്ടാക്കുന്നതിനു മുൻപേ എല്ലാ ചേരുവകളും അടുത്ത്‌ റെഡി ആക്കി വെക്കണം .പിന്നെ നല്ല
ഹൈ ഹീറ്റിൽ സ്പീഡിൽ വേണം
മിക്സ്‌ ചെയ്യാൻ .
പാനിൽ 2 സ്പൂണ്‍ സൻഫ്ലൊവെർ ഓയിൽ ഒഴിച് വെളുത്തുള്ളി വഴറ്റിയ ശേഷം സവോള ,പച്ചക്കറി ,പകുതി സ്പ്രിംഗ് ഒനിഒൻ ചേർത്തു ഒന്ന് വഴറ്റുക .ഒന്നും വെന്തു പോകരുത് .അതിനു ശേഷം സോയ സോസ് ,റൈസ്,മുട്ട,ചിക്കൻ ,കുരുമുളക് പൊടി ,വിനാഗിരി എല്ലാം ചേർത്ത് പെട്ടന്ന് മിക്സ്‌ ചെയ്ത് എടുക്കുക ..തീ ഓഫ്‌ ചെയ്യുക ...ലാസ്റ്റ് ബാക്കിയുള്ള സ്പ്രിംഗ് ഒനിഒൻ കൂടി ചേർക്കാം ..
താങ്ക് uu

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم