വറ്റൽ മുളക് അരയ്ക്കുമ്പോൾ കുരു അരയുന്നില്ല ,കുരു കാരണം എരിവു കൂടുന്നു എന്ന് പലരും പരാതി പറയാറുണ്ട് , ചിലര് കുരു എടുത്ത് കളഞ്ഞിട്ടു ബാക്കി ഭാഗം അരച്ചെടുക്കാറുണ്ട് , അങ്ങനെ ചെയ്യുന്ന സമയത്ത് ആ കുരുക്കൾ കളയാതെ വായു കയറാത്ത ഒരു പാത്രത്തിൽ ശേഖരിച്ചു അടച്ചു വയ്ക്കുക , അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പാത്രം നിറയുമ്പോൾ ,അവ വെയിലത്ത് വച്ച് ഒരു മണിക്കൂർ നന്നായി ഉണക്കി പൊടിച്ചെടുക്കുക , ഇതിനെ "യെല്ലോ ചില്ലി പൌഡർ" എന്ന് പറയും ...
ഓംലെറ്റ് ,ബുൾസൈ എന്നിവ ഉണ്ടാക്കുമ്പോൾ ഈ പൊടി ചേർത്താൽ ഒരു പ്രത്യേക രുചിയാണ് , ഇറച്ചി marinate ചെയ്യുമ്പോൾ ചേർക്കാനും ദോശപൊടി പോലെ എണ്ണ ചേർത്തു തിന്നാനും കപ്പയിൽ ചേർക്കാനും സ്റ്റൂ ഐറ്റംസ് ഉണ്ടാക്കുമ്പോൾ ചേർക്കാനും അങ്ങനെ ചുവന്ന നിറമില്ലാത്ത എരിവുള്ള ഫുഡ് ഐറ്റംസ് ഉണ്ടാക്കാൻ ഒക്കെ ബെസ്റ്റ് ആണ് ഈ യെല്ലോ ചില്ലി പൌഡർ ,
അപ്പോൾ ഇനി വറ്റല് മുളകിന്റെ കുരു ചവറ്റുകുട്ടയിൽ തള്ളാതിരിക്കുക ..
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes