കരിമീൻ ഫ്രൈ ( pearl spot fry )
By  : Sharna Lateef
ഇന്ന് നമുക്ക് കേരളത്തിന്റെ സ്വന്തം മീനായ കരിമീൻ പൊരിച്ചത് തയ്യാർ ആക്കാം .ഇതിന്റെ ചേരുവകൾ നന്നായി അരച്ചാണ്‌ മീനിൽ പുരട്ടുന്നത് .അത് കൊണ്ട് തന്നെ മസാല നന്നായി മീനിൽ പിടിക്കും .

കരിമീൻ - 4 എണ്ണം (വൃത്തിയാക്കി കഴുകി വരഞ്ഞു വെക്കുക )
ചുവന്നുള്ളി - 3 എണ്ണം
മുളകുപൊടി - 2 സ്പൂണ്‍ ( എരിവനുസരിച് )
മഞ്ഞൾപ്പൊടി - അര ടി സ്പൂണ്‍
കുരുമുളകുപൊടി - അര ടി സ്പൂണ്‍
വെളുത്തുള്ളി - 5 അല്ലി
ഇഞ്ചി - ഒരു കഷ്ണം
നാരങ്ങനീര് - അര ടി സ്പൂണ്‍
ഉപ്പ്‌
എല്ലാം കൂടി മിക്സ്‌ ചെയ്ത് ഇത്തിരി വെള്ളം ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക .ഇത് മീനിൽ പുരട്ടി അര മണിക്കുർ വെച്ച ശേഷം ഫ്രൈ ചെയ്ത് എടുക്കാം .soo tasty ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم