പിസ്സ ദോശ
By :Meera Vinod
By :Meera Vinod
2 ദോശക്ക് വേണ്ട സാധനങ്ങള്‍ :
ദോശ മാവ്
സവാള - 1/2
കാപ്സിക്കം -1/2
തക്കാളി -1/2
പച്ചമുളക് -1
കാരറ്റ് -1/2
മുട്ട -2
ചീസ്
കുരുമുളക് പൊടി
ഉപ്പ്
ടൊമാറ്റോ സോസ്
തയ്യാറാക്കുന്ന വിധം :
കാരറ്റ്, കാപ്സിക്കം ,പച്ചമുളക്,തക്കാളി എന്നിവ കുനുകുനെ അരിഞ്ഞു വയ്ക്കുക.2 മുട്ട കുറച്ച് ഉപ്പ് ചേറ്ത്ത് ചിക്കി എടുക്കുക.
ദോശ കല്ല് ചൂടാകുബോള്‍ എണ്ണ പുരട്ടി ഒരു വലിയ സുപൂണ്‍ മാവ് ഒഴിച്ച് കുറച്ച് കട്ടി ആയി ദോശ ഉണ്ടാക്കുക .രണ്ട് പുറവും നന്നായി മൊരിക്കുക. ദോശക്ക് മുകളില്‍ ടൊമാറ്റോ സോസ് ഒഴിച്ച് എല്ലാ ഭാഗത്തും പുരട്ടുക .അതിനു മുകളില്‍
ഓരോ ലെയറായി അരിഞ്ഞ് വച്ചിരിക്കുന്ന കാപ്സിക്കം , പച്ച മുളക്, കാരറ്റ് ,തക്കാളി അതിന് മുകളില്‍ .മുട്ട ചിക്കിയതും ചേര്‍ത്ത് എല്ലാ ഭാഗത്തും ചീസ് ഇട്ട് കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് അടച്ചു വച്ച് 10 മിനിട്ട് തിരി കുറച്ചിട്ട് വേവിക്കുക.
ആവശ്യമെന്കില് ചിക്കന്‍ എല്ലില്ലാതെ ഫ്രൈ ചെയ്തും ചേര്‍ക്കാം
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes