ഉരുളകിഴങ്ങ് റോസ്റ്റ് & തോരൻ (Potato Roast & Thoran)
************************** ******************
രണ്ടും ഉരുളകിഴങ്ങ് ആയതുകൊണ്ട് ഒരുമിച്ചു പോസ്റ്റ് ചെയ്യുന്നു.സാധാരണ മെഴുക്കു പുരട്ടിയാണ് ഉരുളകിഴങ്ങ് കൊണ്ടു കൂടുതലും ചെയ്യാറുള്ളത്. ഇത്തവണ ഒന്ന് മാറ്റി പിടിക്കാമെന്ന് കരുതി. ചോറിനു സൈഡ് ഡിഷ് ആയി എളുപ്പം ഉണ്ടാക്കാം.
തോരൻ
1/3 കപ്പ് തേങ്ങ,1/4 ടീ സ്പൂണ്‍ മഞ്ഞൾ പൊടി,ഉപ്പു മിക്സ് ചെയ്തു വയ്ക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു 2 വറ്റൽ മുളക്, 5 ചുമന്നുള്ളി,ഒരു തണ്ട് കറി വേപ്പില ,2 പച്ച മുളക് വഴറ്റുക. നീളത്തിൽ അരിഞ്ഞ 2 ഉരുളകിഴങ്ങ് ചേർത്ത് ഒന്ന് വഴറ്റുക.തേങ്ങ നടുക്ക് ചേർത്ത് കിഴങ്ങ് കൊണ്ടു മൂടുക.വെന്തു കഴിഞ്ഞു ഓഫ് ചെയ്തു നന്നായി മിക്സ് ചെയ്യുക.
റോസ്റ്റ്
3 ഉരുളകിഴങ്ങ് വേവിച്ച ശേഷം തൊലി കളഞ്ഞു ക്യുബ്സ് ആയി മുറിക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഒരു തണ്ട് കറി വേപ്പില ചേർക്കുക. കിഴങ്ങ് കഷണങ്ങളും, 1/4 ടീ സ്പൂണ്‍ മഞ്ഞൾ പൊടി, 1/2 ടീ സ്പൂണ്‍ മുളക് പൊടി,1/2 ടീ സ്പൂണ്‍ സാംബാർ പൌഡർ , ഒരു നുള്ള് കായം ,ഉപ്പും ചേർത്ത് ഇളക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുത്തു ക്രിസ്പി ആകുമ്പോൾ ഓഫ് ചെയ്യുക. മല്ലിയില വേണമെങ്കിൽ അരിഞ്ഞു ചേർക്കാം.
**************************

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes