ആലൂ പറാത്ത (aloo paratha)
By:Indu Rohit
നമ്മുടെ നാട്ടിലെ കഞ്ഞിം പയറും നല്ല കുടംപുളി ഇട്ട മീൻ കറിയും കൂട്ടി കഴിഞ്ഞു വന്ന എന്നെ അച്ഛനും അമ്മയും ജെന്മനാ നോർത്ത് ഇന്ത്യനും പേരിനു മാത്രം മലയാളിയായ രോഹിതിന്റെ കൈകളിൽ ഏല്പിചിട്ടു ഒരു വർഷം
കഴിഞ്ഞു . പുള്ളിക്കാണേൽ ഉരുളകിഴങ്ങും ചപ്പാത്തിയും ഇല്ലാതെ ജീവിതം ഇല്ല. ഇവിടുന്നാണ് ആലൂ പറാത്ത ഉണ്ടാക്കാൻ തുടക്കം കുറിക്കുന്നത് ( പിന്നെ നിർത്തേണ്ടി വന്നില്ല )).
കഥയ്ക്ക് തൽകാലം വിട കാര്യത്തിലെക്കു കടക്കാം
രണ്ടു ഉരുളകിഴങ്ങു പുഴുങ്ങി തൊലി പൊളിച്ചു ഉടക്കുക. ഒരു സവാള , പച്ച മുളക്, ചെറിയ കഷ്ണം ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞു വെക്കുക.
ഒരു പാൻ ചൂടാക്കി അതിൽ ഒരു ടേബിൾ സ്പൂണ് എണ്ണ ഒഴിച്ച് അരിഞ്ഞു വെച്ചത് ഇട്ടു ചെറുതായി വഴറ്റി എടുക്കുക തീ അണച്ചു ഉടച്ചു വെച്ചിരിക്കുന്ന ഉരുളകിഴങ്ങ് ഇതിലേക്ക് ഇട്ടു നന്നായി കുഴച്ചു ചെറിയ ഉരുളകൾ ആക്കി വെക്കുക .
ചപ്പാത്തിമാവ് ഓരോ ഉരുളകൾ ആക്കി വെക്കുക .
ഓരോ ഉരുളയും ചെറുതായി പരത്തി അതിൽ ഉരുളകിഴങ്ങു mix വെച്ചു മാവ് ഒന്നുകൂടി ഉരുട്ടി എടുക്കുക . ഇതു പൊടിയിൽ മുക്കി പതുക്കെ പരത്തി എടുക്കുക . പാൻ ചൂടാക്കി പരത്തി വെച്ച മാവ് രണ്ടു വശവും നെയ് തേച്ചു ചുട്ടെടുക്കുക. നല്ല കട്ടി തൈരും കൂട്ടി ഒന്നു് കഴിച്ചു നോക്കുട്ടോ എല്ലാര്ക്കും ഇഷ്ടമാകും.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes