ചിക്കൻ ഫ്രൈ 

By : Preetha Mary Thomas

കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത മീൻ ഫ്രൈ റെസിപ്പ് കണ്ട് ഒരു സുഹൃത്ത് ചോദിച്ചു ചിക്കൻ ഇങ്ങനെ ചെയ്യാമോ എന്ന്...ആശയങ്ങൾ ...വരുന്ന വഴിയേ....ചില ഭേദഗതികൾ വരുത്തി ചിക്കൻ വെച്ച് ചെയ്തു നോക്കി ..എനിക്കിഷ്ടായി....

ചിക്കൻ എല്ലില്ലാത്തത് 500 gm
കോഴി മുട്ട 2
അരച്ചെടുക്കാൻ

പിരിയൻ മുളക് പൊടി 2 1/2 ടേബിൾ സ്പൂൺ
കുരുമുളക് 1 ടീസ്പൂൺ
മഞ്ഞൾ പൊടി 1ടീസ്പൂൺ
ഗരംമസാല 11/2 ടീസ്പൂൺ
വെളുതുള്ളി ചെറുത് 1
ഇഞ്ചി ചെറിയ ഒരു കഷ്ണം
അരിപ്പൊടി 3 ടേബിൾ സ്പൂൺ
കറിവേപ്പില ഒരു തണ്ട്
ഇവ ഉപ്പ് ,നാരങ്ങ നീര് ഇവ ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുത്തത് ....
നാരങ്ങ ചെറുത് 1
ഉപ്പ്

ചിക്കൻ കഷ്ണങ്ങൾ ആയി മുറിക്കുക ...കഴുകി വെള്ളം വാലാൻ വെക്കുക ...ഫോർക്ക് കൊണ്ട് ചിക്കൻ കഷ്ണങ്ങളിൽ
കുത്തി കൊടുക്കുക...അരപ്പ് നന്നായി പിടിക്കാൻ വേണ്ടിയാണ്....
അരച്ചെടുത്തത് ...മുട്ട അടിച്ചതിൽ കുഴച്ച് ചിക്കൻ കഷ്ണങ്ങളിൽ നന്നായി കുറേ നേരം തേച്ചു പിടിപ്പിക്കുക...15 മിനിട്ട് വെക്കുക ....എണ്ണ നല്ലവണ്ണം ചൂടാകുമ്പോൾ ചെറിയ തീയിൽ വറുത്തു കോരുക...എരിവ് ഇഷ്ടാനുസരണം ക്രമീകരിക്കാം ....

മുന്നറിയിപ്പ്

തരുണീമണികളുടെ ശ്രദ്ധയ്ക്ക്..എനിക്ക് ഇഷ്ടമായത് നിങ്ങൾക്ക് അങ്ങനെ ആകണമെന്ന് ഇല്ല ...അതുകൊണ്ട് ...അന്യായം വില കൊടുത്ത് പുരുഷ കേസരികൾ വാങ്ങി കൊണ്ട് വരുന്ന മീൻ ,ഇറച്ചി ഇവയിൽ പരീക്ഷണം നടത്തുമ്പോൾ ആദ്യം ചെറിയ അളവിൽ ചെയ്തു നോക്കുക...നിങ്ങൾ അങ്ങനേ ചെയ്യൂ. എനിക്ക് ..അറിയാം ..ഹ ഹ ..വെറുതെ ഒന്നു അമ്മച്ചി കളിച്ചു നോക്കിയതാ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم