A perfect lunch, choru, sambar, pacha thenga aracha meencurry, meen mulakittathu , ayala fry, muringayila thoran.
By : Divya Ajith
പച്ച തേങ്ങ അരച്ച മീൻ കറി
മീൻ കഷ്ണങ്ങൾ ആക്കിയത് 1/2 kg
തേങ്ങ. 1/2 മുറി
ചെറിയ ഉള്ളി 5 എണ്ണം
മുളക് പൊടി 2 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി 1 ടി സ്പൂണ്‍
വാളൻ പുളി ഒരു നെല്ലിക വലുപ്പത്തിൽ പിഴിഞ്ഞെടുത്തത്
ഉപ്പു ആവശ്യത്തിന്
കറി വേപ്പില 2 തണ്ട്
തേങ്ങ കൊച്ചുള്ളിയും മുളകുപൊടി മഞ്ഞൾപൊടിയും ചേർത്ത് തരുതരുപ്പായി അരക്കുക . നല്ലവണ്ണം അരഞ്ഞു പോകരുത് . ഈ അരപ്പിലോട്ടു വാളൻപുളി പിഴിഞ്ഞതും ഉപ്പും ചേർത്ത് തിളപ്പിക്കുക . തിള വരുമ്പോൾ മീന്കഷ്ണങ്ങൾ ഇട്ടു നന്നായി വറ്റിച്ചെടുക്കുക .അവസാനം കറി വേപ്പില ചേർക്കാം .
നെയമീൻ മുളകിട്ടത്
നെയ്മീൻ 1/2 kg
എണ്ണ 4 സ്പൂണ്‍
വെളുത്തുള്ളി 5 അല്ലി
ഇഞ്ചി 1 ടി സ്പൂണ്‍
മുളക് പൊടി 3 ടേബിൾ സ്പൂണ്‍
മഞ്ഞൾപൊടി 1 ടി സ്പൂണ്‍
ഉലുവ പൊടി 1 ടി സ്പൂണ്‍
കറി വേപ്പില 3 തണ്ട്
കുടം പുളി 4 എണ്ണം (വെള്ളത്തിൽ കുതിർക്കാൻ വെക്കുക )
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം അതിലേക്കു ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞു വഴറ്റുക , ഇളം ബ്രൌണ്‍ നിറം ആകുമ്പോൾ അതിലേക് മുളക് പൊടി മഞ്ഞൾപൊടി ഉലുവ പൊടി ചേർത്ത് വഴറ്റുക . ഇവ മൂത്തു വരുമ്പോ കുടംപുളി ഇട്ടു വെച്ച വെള്ളവും പുളിയും ഇതിലോട്ടു ചേർത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് തിള വരുമ്പോൾ മീൻ കഷ്ണങ്ങൾ ചേർക്കുക .ചാർ കുറുകി വരുമ്പോൾ കറി വേപ്പില ചേർത്ത് സ്റ്റൊവ് ഓഫ് ചെയ്യാം
മീൻ ഫ്രൈ
മീൻ കഷ്ണങ്ങൾ 6 എണ്ണം
മഞ്ഞൾപൊടി 1 ടി സ്പൂണ്‍
വറ്റൽമുളക് തരുതരുപ്പായി പൊടിച്ചത് 2 ടേബിൾ സ്പൂണ്‍
മുളകുപൊടി 1/2 ടി സ്പൂണ്‍
ഉപ്പു ആവശ്യത്തിനു
എണ്ണ 4 ടേബിൾ സ്പൂണ്‍
മീൻ കഷ്ണങ്ങളിൽ മേൽ പറഞ്ഞിരിക്കുന്ന ചേരുവകൾ പുരട്ടി 15 മിനിറ്റ് വെക്കുക . ഒരു പാനിൽ എണ്ണ ഒഴിച്ച് മീൻ കഷ്ണങ്ങൾ വറുത്തു എടുക്കുക .
മുരങ്ങയില തോരൻ
മുരിങ്ങയില ഉതിർത്തത്
തേങ്ങ ചിരകിയതു
മുളക് പൊടി 1 ടി സ്പൂണ്‍
മഞ്ഞൾ പൊടി 1/2 ടി സ്പൂണ്‍
വെളുത്തുള്ളി 2 അല്ലി
ജീരകം 1/2 ടി സ്പൂണ്‍
ഉപ്പു ആവശ്യത്തിനു
എണ്ണ 1 ടേബിൾ സ്പൂണ്‍
കടുക് 1 ടി സ്പൂണ്‍
അരി 1 ടി സ്പൂണ്‍
വറ്റൽമുളക് 3
ഒരു പാനിൽ എണ്ണ ഒഴിച്ച് കടുകും അരിയും പൊട്ടിക്കുക ,വറ്റൽ മുളക് ഇട്ടതിനു ശേഷം ഉതിർത്തു വെച്ച മുരിങ്ങയില ഇട്ടു ഇളക്കി കൊടുക്കുക .കുറച്ചു ഉപ്പു ചേർക്കാം . തേങ്ങ മുളകുപൊടി മഞ്ഞൾപൊടി വെളുത്തുള്ളി ജീരകം ഇവ ചതച്ചു മുരിങ്ങയില വഴന്നതിലോട്ടു ചേർത്ത് ആവശ്യത്തിനു ഉപ്പു ചേർത്ത് 5 മിനിറ്റ് അടച്ചു വെക്കുക .അടപ്പ് മാറ്റി ഒന്നു കൂടെ ഇളക്കി വിളമ്പാം .
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes