തേങ്ങ പുളിച്ചമ്മന്തി
തേങ്ങ - കാൽ മുറി
ചെറിയ ഉള്ളി - നാലു്
വറ്റൽ മുളക് - മൂന്ന്
ഇഞ്ചി - ചെറിയ കഷണം
പുളി - അര വാളൻപുളിയുടെ അത്രയും
കറിവേപ്പില - ഒരു തണ്ട്
ഉപ്പ് - ആവശ്യത്തിനു്
വറ്റൽ മുളക് കുറച്ചു എണ്ണയില്‍ മൂപ്പിച്ച് എടുക്കണം.
ഉള്ളിയും വറ്റൽ മുളകും പുളിയും ഇഞ്ചിയും നന്നായി അരയ്ക്കുക.
നല്ലതുപോലെ അരഞ്ഞ് കഴിയുമ്പോൾ തേങ്ങയും കറിവേപ്പിലയും ഉപ്പും കൂട്ടി ഒന്ന് ചതച്ചെടുക്കുക.
വെറുതെ അരച്ചെടുക്കുന്ന ചമ്മന്തി മൂന്നോ നാലോ മണിക്കൂറിൽ കൂടുതൽ കേടുകൂടാതിരിക്കില്ല. ഒരു ചട്ടിയിൽ ലേശം എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ചമ്മന്തിയിട്ട് വറുത്തെടുത്താൽ കേടുകൂടാതെയിരിക്കും. മുളകിന്റെയും പുളിയുടെയും അളവ് ആവശ്യമനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണു്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes