ചേന അസ്ത്രം
By : ANu Thomas
ചേമ്പ് കൊണ്ടാണ് അസ്ത്രം ഉണ്ടാക്കുന്നത്.അത് പോലെ ചേന കൊണ്ട് ഉണ്ടാക്കി നോക്കു. 

ചേന - കാൽ കിലോ 
തേങ്ങ - 1 കപ്പ്‌
ചുമന്നുള്ളി - 2
വെളുത്തുള്ളി - 2
വറ്റൽ മുളക് - 1
ജീരകം - 1/4 ടീ സ്പൂണ്‍
മഞ്ഞൾ പൊടി - 1/4 ടീ സ്പൂണ്‍

തേങ്ങ, ചുമന്നുള്ളി , ജീരകം, വെളുത്തുള്ളി, മുളക് നന്നായി അരച്ചെടുക്കുക. ചേന ചെറുതായി മുറിച്ചു മഞ്ഞൾ പൊടിയും ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക.വെന്തു കഴിഞ്ഞാല ഉടച്ചു എടുക്കുക.ഇതിലേക്ക് അരപ്പ് ചേർത്ത് ഒന്ന് തിളക്കുമ്പോൾ ഓഫ്‌ ചെയ്യുക.എണ്ണയിൽ കടുക് വറുത്തു 2 ടേബിൾ സ്പൂണ്‍ തേങ്ങ ചേർത്ത് വറക്കുക. ബ്രൌണ്‍ നിറമാകുമ്പോൾ 2 ചുമന്നുള്ളി, 1 തണ്ട് കറി വേപ്പില , 1 വറ്റൽ മുളക് ചേർത്ത് ഇളക്കി കറിയിൽ ചേർക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم