ഗ്രീൻപീസ് കാരറ്റ് തോരൻ , മത്തങ്ങ മുതിര കറി
By : Preetha Mary Thomas
1)മത്തങ്ങ മുതിര കറി 

മുതിര 1/2 കപ്പ് 
മത്തങ്ങ ഒരു ചെറിയ കഷ്ണം
പച്ചമുളക് 4
സവാള 1/ചെറിയ ഉള്ളി ആവശ്യത്തിന്
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ

അരപ്പിന്
തേങ്ങ ചിരകിയത് ചെറിയ അര മുറി
വെളുതുള്ളി 3 അല്ലി
ജീരകം ഒരു നുളള്
ഇവ അരച്ചെടുത്തത്

വറുത്തിടാൻ
തേങ്ങ ചിരകിയത് കുറച്ച്
ചെറിയ ഉള്ളി അരിഞ്ഞത് 3
കറിവേപ്പില
വറ്റൽ മുളക് 2

മുതിര ചെറുതായി വറുത്ത് പരിപ്പ് ആക്കി വെക്കുക...(മുറത്തിൽ ഇട്ട് അമ്മിക്കല്ല് കൊണ്ട് ചതച്ചാണ് ഞാൻ പരിപ്പ് എടുത്തത്...)
മത്തങ്ങ കുറച്ച് വലുപ്പത്തിൽ നുറുക്കിയത് മുതിര ,മഞ്ഞൾ പൊടി ,സവാള നുറുക്കിയത്,പച്ചമുളക് ,കറിവേപ്പില ഇവ കുറച്ച് വെള്ളം ചേർത്ത് വേവാൻ വെക്കുക ..വെന്തു കഴിയുമ്പോൾ അരപ്പ് ,ഉപ്പ്..ആവശ്യത്തിന് വെള്ളം ഇവ ചേർത്ത് തിളച്ചു വരുമ്പോൾ ...വറുത്തിടാൻ ഉള്ളത് ...ചേർത്ത് വാങ്ങാം ...

2) ഗ്രീൻപീസ് കാരറ്റ് തോരൻ

കുതിർത്ത ഗ്രീൻപീസ് 1കപ്പ്
(ഫ്രെഷും ഉപയോഗിക്കാം )
കാരറ്റ് 2
സവാള 1
പച്ചമുളക് 3
ചെറിയ ഉള്ളി 2
ഇഞ്ചി ഒരു ചെറിയ കഷ്ണം
തേങ്ങ ചിരകിയത് 1/2 കപ്പ്
മഞ്ഞൾ പൊടി കുറച്ച്
കറിവേപ്പില
ഉപ്പ്

പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക ..
ചെറിയ ഉള്ളി അരിഞ്ഞത് ...,മൂപ്പിക്കുക ,സവാള ,പച്ചമുളക് ,ഇഞ്ചി ഇവ അരിഞ്ഞത് ,കറിവേപ്പില ഒാരോന്നായി വഴററുക ....ഗ്രീൻപീസ് ,ഉപ്പ് ,മഞ്ഞൾ ഓരോന്നായി വഴററുക മൂടി ..പകുതി വെന്തു കഴിയുമ്പോൾ ... കാരറ്റ് അരിഞ്ഞത് ,തേങ്ങ ചിരകിയത് ചേർത്ത് മൂടി വെച്ച് വേവിക്കുക ...(ഫ്രെഷ് ഗ്രീൻപീസ് ആണെന്കിൽ കാരറ്റ് ഒരുമിച്ച് ആദ്യം തന്നെ വേവിക്കാം...ഉണങ്ങിയതിന് വേവ് കൂടുതൽ ആണ്..)

ഇന്ന് മീൻ വെട്ടിക്കൊണ്ടിരുന്ന സമയം പഴയ ഒരു നിസ്സാര സംഭവം ഒാർത്തത് പന്കു വെക്കാം ....ഏകദേശം ..എന്നോളം പ്രായം ഉള്ള ഒരു ബന്ധു ഒരു ദിവസം വീട്ടിൽ വന്നു ....ഭൂലോക മടിച്ചിയായ ഈ കഥാപാത്രം .
.ഒരെളിയിൽ ഇളയവനെ വച്ച് ..അടുക്കളയിൽ പണിതു കൊണ്ടിരുന്ന
എന്ടെ അരികിൽ വന്നു അഭിമാനത്തോട് എന്നോടു
പറഞ്ഞു ...എനിക്ക് പാചകം ഒന്നും അറിയില്ല ചേച്ചി.. ചേച്ചി എന്നു വിളിക്കുന്നതല്ലേ ഒരു ഉപദേശം കൊടുക്കാം .. ...ജോലിക്കാരിയായ അവളോടു ഞാൻ പറഞ്ഞു എത്ര വലിയ ഉദ്യോഗം ആണെന്കിലും അത്യാവശ്യം പാചകത്തെക്കുറിച്ച് പഠിക്കണം...
ചേച്ചി ഞാൻ കേരളത്തിന് വെളിയിൽ ആയിരുന്നപ്പോൾ മമ്മിയോടു ചോദിച്ചു മീൻ വറുത്തു ... ഓഹോ.!!
ഞാൻ ചോദിച്ചു കൊള്ളാമായിരുന്നോ ?
എനിക്ക് നന്നായി ഇഷ്ടപ്പെട്ടു....
പക്ഷെ ജോലി ചെയ്യുന്നടത്തെ സുഹൃത്തുക്കൾ വായിൽ വച്ചതും തുപ്പി ..ഞാൻ ചോദിച്ചു മമ്മി പറഞ്ഞതു പോലെ അല്ലെ ചെയ്തത്,...? അതേ!
നിനക്ക് ഇഷ്ടപ്പെട്ടൊ ..? അതേ!!രണ്ടു ചോദ്യത്തിനും മറുപടി അതെ ...പിന്നെന്താ ??
ഞാൻ ആശ്ചര്യത്തോട് ചോദിച്ചു ..
''ചേച്ചി ഞാൻ മീൻ ചെതുമ്പൽ കളയാതെയാ വറുത്തത് !!!!!!.. നല്ല ചെതുമ്പൽ ഉണ്ടായിരുന്നു .''..
കണ്ണ് തള്ളിപ്പോയി ......!!!!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم