ചെമ്മീൻ തക്കാളി കറി
By: Shahana Biju
ചെമ്മീൻ- 1/4 കിലോ
തക്കാളി- 2എണ്ണം
പച്ചമുളക്- 5എണ്ണം
ഉളളി- 1/4 കിലോ
കുടംപുളി -2കഷ്ണം
മുളക്പൊടി- 1 ടീസ്പൂൺ
മഞ്ഞൾപൊടി-1/4 ടീസ്പൂൺ
കുരുമുളക്പൊടി- 1/4 ടീസ്പൂൺ
തേങ്ങ അരമുറി
ഉപ്പ്, വെളിച്ചെണ്ണ , കട്ക്- ആവശൃത്തിന്
പാകം ചെയ്യുന്ന വിധം
ചെമമീൻ, തക്കാളി, ഉളളി , പച്ചമുളക് ഇവ അരിഞ്ഞതും കുടംപുളിയും മുളകുപൊടിയും മഞ്ഞൾപൊടിയും കുരുമുളക് പൊടിയും ഉപ്പും ചേർത്ത് വേവിക്കുക..ഇതിലോട്ട് തേങ്ങ യുടെ അരപ്പ് ചേർക്കുക..തിളവരുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കുക..ചീനചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഉളളി അരിഞ്ഞത് വേപ്പില ഇവ താളിച്ച് ഒഴിക്കൈക..
അയല വറുത്തത്
------------------
അയല മുറിച്ച് വൃത്തിയാക്കിയത്- 4 എണ്ണം
ഇഞ്ചി-ഒരു ചെറിയ കഷ്ണം
പച്ചമുളക്- 2എണ്ണം
ഉളളി- 3എണ്ണം
മുളക് പൊടി, മഞ്ഞൾപൊടി, കുരുമുളക്പൊടി ഉപ്പ് ആവശൃത്തിന്
ഒരു ചെറുനാരങ്ങയുടെ പകുതി
ഇതെല്ലാം കൂടി മീനിൽ പുരട്ടി ഒരുമണിക്കൂർ കഴിഞ്ഞ് വറുത്ത് എടുക്കുക..
പനഞ്ഞിൽ മുട്ട തോരൻ
--------------------------
പനഞ്ഞിൽ- കുറച്ച്
മുട്ട-2 എണ്ണം
പച്ചമുളക്-3എണ്ണം
ഉളളി- 6എണ്ണം
തേങ്ങ ചിരവിയത്- കുറച്ച്
മഞ്ഞൾപൊടി, കുരുമുളക്പൊടി 1/4 ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ
വെളിച്ചെണ്ണ ചൂടാക്കി അതിൽ പച്ച മുളക് ഉളളി തേങ്ങ ചതച്ചത് ഇട്ട് വഴറ്റുക..ഇതിലോട്ട് മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ഉപ്പും ചേർക്കുക. ഇത് വഴന്ന് വരുമ്പോൾ പനഞ്ഞിലും മുട്ട പൊട്ടിച്ച് ഒഴിച്ച് അതും കൂടി വഴറ്റി വേപ്പിലയും ഇട്ട് ഇറക്കുക..(ഇതിൽവെളളം ചേർക്കരുത്)
കാബേജ് ചെമ്മീൻ പരിപ്പ് തോരൻ
--------------------------
കാബേജ്- 1/2 കിലോ
ചെമ്മീൻ- 50ഗ്രാം
പരിപ്പ്- 100ഗ്രാം
തേങ്ങ കുറച്ച്
പച്ചമുളക്- 5എണ്ണം
ഉളളി -6എണ്ണം
മഞ്ഞൾപൊടി
ഉപ്പ് വെളിച്ചെണ്ണ ആവശൃത്തിന്
ചട്ടിവെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലോട്ട്തേങ്ങയും ഉളളിയും പച്ച മുളകും ഒതുക്കിയതും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വഴറ്റുക..വഴന്നു വരുമ്പോൾ കാബേജ് അരിഞ്ഞതും ചെമമീൻ വേവിച്ചതും ഇട്ട് വേവിക്കുക..വേവാകുമ്പോൾ വേപ്പിലയും പരിപ്പ് വേവിച്ചതും തേങ്ങയും ഇട്ട് ഉലർത്തിയെടുക്കുക..
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes