രാജ്മാ കറി 
By : Preetha Mary Thomas
രാജ്മാ (red kidney beans ) 1കപ്പ് 
ഏലക്ക ചെറുത് 2 ചതച്ചെടുത്തത് 
കറുവപട്ട ഒരു ചെറിയ കഷ്ണം
സവാള 2 വലുത്
തക്കാളി 2 വലുത്
ഇഞ്ചി ചെറിയ കഷ്ണം
വെളുതുള്ളി 4 അല്ലി
പിരിയൻ മുളക് പൊടി 1 1/2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
ഗരംമസാല പൊടി 1/4 ടീസ്പൂൺ
ജീരകം ഒരു നുളള്
ബട്ടർ 1 ടേബിൾ സ്പൂൺ
കസൂരി മേത്തി ഡ്രൈ ലീവ്സ് 1/2 ടീസ്പൂൺ
മിൽക്ക് ക്രീം 3 ടേബിൾ സ്പൂൺ

രാജ്മാ ബീൻസ് തലേന്നേ അല്ലെന്കിൽ 8_9 hrs കുതിർത്ത് വെക്കുക ...വെള്ളം കളഞ്ഞ് നല്ല വെളളത്തിൽ കഴുകി എടുക്കുക ...ഏലക്ക ,കറുവപട്ട ,4 കപ്പ് വെള്ളം ഇവ ചേർത്ത് കുക്കറിൽ വേവിക്കുക ..(നല്ലവണ്ണം വേവിക്കുക .. ചെറുതായി .അമർത്തിയാൽ പൊടിയുന്ന പാകം )...വെള്ളം ഉൗറ്റി മാറ്റി വെക്കുക ...പാനിൽ എണ്ണ ചൂടാകുമ്പോൾ ജീരകം മൂപ്പിക്കുക ..പൊടിയായി അരിഞ്ഞ സവാള ചേർത്ത് നല്ലവണ്ണം വഴന്നു വരുമ്പോൾ ...പൊടിയായി അരിഞ്ഞ ഇഞ്ചി ,വെളുതുള്ളി ചേർത്ത് വഴററുക ...പൊടികൾ ഒാരോന്നായി ചേർത്ത് വഴററുക ...പൊടിയായി അരിഞ്ഞ തക്കാളി ചേർത്ത് വഴററുക ...ഒരു തവി രാജ്മാ മാറ്റി വെക്കുക .. ബാക്കി രാജ്മായും ഉപ്പും ഇതിലേക്ക് ചേർത്ത് മസാലകൾ നല്ലവണ്ണം അതിൽ പിടിക്കുന്നതു വരെ ഇളക്കി യോജിപ്പിക്കുക ...ഊറ്റി വെച്ച വെള്ളം ചേർക്കാം ..ചെറിയ തീയിൽ തിള വന്ന് കുറുകുന്നതിന് മുൻപ് ...മാറ്റി വെച്ച രാജ്മായും കസൂരി മേത്തിയും ചേർത്ത് അരച്ചെടുത്തത് ..ചേർത്ത് ഇളക്കി കുറുകി വരുമ്പോൾ .. ബട്ടർ ചേർക്കാം .. ക്രീമും ചേർത്ത് ... വാങ്ങാം .....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم