ടുമെറ്റൊ സൂപ്പ്.
By : Niya
മഴയും തണുപ്പുമോക്കെയല്ലേ ചൂടോടെ കഴിക്കാൻ ഒരു ടുമെറ്റൊ സൂപുണ്ടാക്കാം.
ദശകട്ടിയുള്ള തക്കാളി -500 ഗ്രാം.
സവാള ചെറുത് -1
കാപ്സികം -ഒന്നിന്റെ പകുതി
ബേസിൽ ഇല -2-3 (ഉണ്ടെങ്കിൽ മാത്രം).
ക്രീം / പാൽ -മുകളിൽ തൂവാൻ മാത്രം )
ഉപ്പ്,കുരുമുളക് പൊടി -ആവിശ്യത്തിന്.
വെജിറ്റബിൾ സ്റ്റോക്ക് / വെള്ളം -500 മില്ലി
ബട്ടർ/ എണ്ണ -ഒന്നര സ്പൂണ്‍.
ഒരു പാൻ അടുപ്പിൽ വച്ച് ബട്ടർ ഇല്ലെങ്ങിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള ഇട്ടു കണ്ണാടി പോലെ ആകുമ്പോൾ കാപ്സികം ഇട്ട് ഒരുമിനുട്ട് വഴറ്റുക.ഇതിലേയ്ക്കു തക്കാളിയും ബേസിൽ ഇലയും ചേർത്ത് ഇളക്കി മൂടി വെച്ച് തീ കുറച്ചു വേവിക്കുക. ഇത് തണുത്തതിനു ശേഷം മാത്രം മിക്സിയിൽ അടിച്ചു കണ്ണ കലമുള്ള അരിപ്പയിൽ അരിച്ചെടുക്കുക. അരിക്കുമ്പോൾ ആവിശ്യമെങ്കിൽ കുറേശ്ശെ വെള്ളം ചേർത്ത് കൊടുക്കാം.ഇത് ഒരു പാത്രത്തിൽ തിളപ്പിക്കുക.ഉപ്പും കുരുമുളകുപൊടിയും ചേർത്ത് കപ്പുകളിലേക്ക് പകർത്തുക.ഒരു സ്പൂണ്‍ ക്രീം അല്ലെങ്കിൽ തിളപ്പിച്ച പാൽ ചുറ്റിചൊഴിച്ചു കഴിക്കാം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes