ആന്ധ്രാ ചില്ലി ചിക്കൻ അഥവാ ഗ്രീൻ ഹോട്ട് ചില്ലി ചിക്കൻ
By : Vinu Nair
വേണ്ട സാധനങ്ങൾ -
:
ചിക്കൻ - ചെറിയ പീസുകൾ 1 കിലോ
പച്ചമുളക് - ഒരു 30 എണ്ണം
ചെറിയുള്ളി - ഒരു കപ്പ്
സംഭാരം - പച്ചമുളകും(കാന്താരിയും ആകാം) കറിവേപ്പിലയും ഉപ്പും ചേർത്തത്
നാരങ്ങാ നീര് - ഒരു നാരങ്ങയുടെ
ഗരം മസാല -1 സ്പൂണ്‍
കുരുമുളക് പൊടി - അര സ്പൂണ്‍
മല്ലിപ്പൊടി - 4 സ്പൂണ്‍
മഞ്ഞപ്പൊടി - അര സ്പൂണ്‍
വിനാഗിരി - 2 സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -3 സ്പൂണ്‍
കറി വേപ്പില ,മല്ലിയില ,പുതീനയില-ഓരോ പിടി
ജീരകം -1 സ്പൂണ്‍
പഞ്ചസാര -1 സ്പൂണ്‍
എണ്ണ ,ഉപ്പ് - ആവിശ്യത്തിന്
:
തയ്യാറാക്കുന്ന വിധം-
:
ചിക്കൻ പീസുകൾ കഴുകി വെള്ളം വറ്റിച്ചു വെക്കുക , അതിലേക്ക് സംഭാരം ഉഴിക്കുക ,ചിക്കൻ tender ആകാൻ വേണ്ടിയാണ് ഈ പ്രയോഗം , പീസുകൾ മുഴുവൻ കവർ ആകുന്ന അളവിൽ സംഭാരം ഉഴിക്കണം ,മറ്റൊരു പാത്രത്തിൽ നിറയെ വെള്ളം എടുത്ത് വിനാഗിരി ഉഴിച്ചു പച്ചമുളക് മുഴുവനും മുക്കി വയ്ക്കണം , കുറഞ്ഞത് 3 മണിക്കൂർ എങ്കിലും ഇത് രണ്ടും ഇങ്ങനെ വയ്ക്കണം ,ശേഷം സംഭാരം മുഴുവൻ ഊറ്റി കളഞ്ഞു പീസുകൾ എടുത്ത് നാരങ്ങാ നീര് ,ഉപ്പ് ,മഞ്ഞൾ ,കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി കുഴച്ചു മാറ്റി വെയ്ക്കുക, വിനാഗിരി വെള്ളത്തിൽ നിന്നും പച്ചമുളകും കോരി മാറ്റി വയ്ക്കുക.
ഇനി പേസ്റ്റ് തയ്യാറാക്കാം , ചെറിയുള്ളി , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,കറി വേപ്പില ,മല്ലിയില ,പുതീനയില,പച്ച മുളക്(ഒരു 5 എണ്ണം മാറ്റി വച്ചിട്ട് ബാക്കി ഉള്ളത്) എന്നിവ മിക്സിയിൽ ഇട്ട് അരച്ചെടുക്കുക. ഒരു പാൻ അടുപ്പത്ത് വച്ച് എണ്ണ ഉഴിച്ചു ചൂടാക്കി ജീരകം ഇട്ടു മൂപ്പിച്ചു മാറ്റി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി വഴറ്റി മൊരിച്ചെടുക്കുക ,ഹൈ ഫ്ലെയിമിൽ വേണം ഇളക്കാൻ , മൊരിഞ്ഞു വരുമ്പോൾ തീ കുറയ്ക്കുക ,അരച്ച് വച്ചിരിക്കുന്ന പേസ്റ്റ് ,മാറ്റി വച്ചിരിക്കുന്ന 5 മുളക് നീളത്തിൽ അരിഞ്ഞത് ഗരം മസാല ,മല്ലിപ്പൊടി എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കി ചെറുതീയിൽ വച്ച് വേവിക്കുക ,ഡ്രൈ ആയിട്ട് വേണമെങ്കിൽ വെള്ളം അൽപ്പം തളിച്ചാൽ മതി ,ഗ്രേവി കൂടുതൽ വേണെങ്കിൽ വെള്ളം കൂടുതൽ ഉഴിക്കാം ,ചിക്കനിൽ നിന്നും ഊറി വരുന്ന വെള്ളം ധാരാളം മതിയാകും .. ആവിശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കണ്ട, പച്ച മണം മാറി ചിക്കൻ നന്നായി വെന്തു കഴിഞ്ഞാൽ പഞ്ചസാരയും ചേർത്ത് വാങ്ങാം, ഇതിൽ വേണമെങ്കിൽ ഉരുളക്കിഴങ്ങ് ,ഗ്രീൻപീസ് ,ക്യാപ്സിക്കം എന്നിവ ചേർക്കാവുന്നതാണ് ...ചപ്പാത്തിയാണ് ബെസ്റ്റ് കോമ്പിനേഷൻ , ഒരു കുപ്പി തണുത്തവെള്ളം എടുത്ത് അടുത്ത് വച്ച ശേഷം കഴിക്കുന്നതാവും നല്ലത് ...പക്ഷെ അത്യുഗ്രൻ രുചിയാണ് എന്നതിൽ തർക്കമില്ല ...എല്ലാവരും ട്രൈ ചെയ്യുക .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes