ഇടിയപ്പവും, കാരി ഫിഷ് മോളിയും................
By: Thulasi Gonginikariyil

ഞാന്‍ ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴി ജീവന്‍ ഉള്ള കാരി എന്ന പുഴ മീന്‍ വില്‍ക്കാനായി വച്ചിരിക്കുന്നത് കണ്ടു . 
എപ്പോഴും മാര്‍കേട്ടില്‍ ഫ്രെഷ് മീന്‍ കിട്ടുന്നത് വളരെ കുറവല്ലേ. അത് കൊണ്ട് ആലോചിക്കാത വാങ്ങി

ഇനി ഫിഷ് മോളി ഉണ്ടാക്കാം.

കാരി തൊലി കളഞ്ഞു വൃത്തിയാക്കി കഷണങ്ങള്‍ ആക്കി എടുക്കണം . രണ്ട് മിനിറ്റ് കടല മാവു പുരട്ടി ശേഷം കഴുകിയെടുത്താല്‍ ഏത് മീനിന്നും അല്‍പം പോലും ഉളുമ്പു ഉണ്ടാവുകയില്ല. അതിന്‍റെ രണ്ടു വശങ്ങളിലും മാംസത്തിനുള്ളില്‍ ആയുള്ള ഉള്ള ഞരമ്പൂ എടുത്തുകളയണം. ഈ ഞരമ്പൂകള്‍ വയറിന് നല്ലതല്ല
അല്പം മഞ്ഞള്‍ പൊടി, ഉപ്പ്, മുളകുപൊടി, വളരെ കുറച്ചു വിനാഗിരി എന്നിവ ചേര്‍ത്ത് മീന്‍ കഷണങ്ങള്‍ അര മണികൂര്‍ വച്ചശേഷം , വറത്തു എടുക്കുക. ചെറുതായി മാത്രമേ വറക്കാവു. ചെറുതായി വടിയാല്‍ മതി. ഒട്ടും മൂത്ത് പോകരുതു
ഇഞ്ചി, , വെളുത്തുള്ളി, സവോള, തക്കാളി എന്നിവ വട്ടത്തില്‍ അരിഞ്ഞതും പച്ചമുളക് നീളത്തില്‍ അരിഞതും ചേര്‍ത്ത് എണ്ണയില്‍ വഴറ്റുക, തളൂതാളാന്നു ആകുമ്പോള്‍ തേങ്ങയുടെ രണ്ടാം പാല്‍ ഒഴിക്കുക 5 മിനിറ്റിന് ശേഷം മീന്‍ കഷണങ്ങള്‍ അതിലേക്കു ഇടുക ചാര് കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത്അടുപ്പില്‍ നിന്നും ഇറക്കി വെയ്ക്കുക. ഒരുനുള്ള് പെരും ജീരകം വറത്തു പൊടിച്ചത്, കരിവേപ്പില എന്നിവ ചേര്‍ത്ത് പത്രം ചുറ്റിക്കുക കഴിഞ്ഞു. മീനില്‍ ഉപ്പ് പുരട്ടി വച്ചത് കൊണ്ട് ഉപ്പ് നോക്കിയ ശേഷം കുറവുണ്ടെകില്‍ മാത്രംരണ്ടാമത് ചേര്‍ത്താല്‍ മതി. ഇനി അപ്പം , ഇടിയപ്പം , ചോര്‍ എതിന്റെ കൂടെയും കഴിക്കാം. അപ്പം ഇടിയപ്പം അതാണ് കൂടുതല്‍ നല്ലത്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم