വറുത്തരച്ച ഞണ്ട് കറി.....
BY : Sabitha Vinod
എൻടെ ഞണ്ട് കറിക്ക് ഭയങ്കര ഡിമാൻറ്റാണ് ടോ.പുകഴ്ത്തി പറയുന്നതല്ലാട്ടോ സത്യാണ്....അപ്പൊ നിങ്ങൾക്കും കൂടി പറഞ്ഞ് തരാന്ന് വച്ചു.പലരും പറയുന്നത് കേട്ടിട്ടുണ്ട് വയ്ക്കാൻ അറിയാത്തത് കൊണ്ട് വാങ്ങാറില്ലാന്ന്...ഇനി അങ്ങനെ പറയണ്ടാട്ടോ....എന്നാ ഇനി തുടങ്ങാം......


ഞണ്ട് 1കി.
മഞ്ഞൾ പൊടി 1/2ടി.സ്പൂൺ
ഉപ്പ്..
ഇത് 10മിനുട്ട് പുരട്ടി മാറ്റി വയ്ക്കുക...

ഇനി വറുത്തരക്കുന്നതിനായി വേണ്ടുന്നത്...

തേങ്ങ മുക്കാൽ മുറി.(ഗ്റേവി വേണെ 1തേങ്ങ എടുക്കാം)
ചുവന്നുള്ളി. 3
വെളുത്തുള്ളി 2അല്ലി
കറി വേപ്പില 1തണ്ട്
കുരുമുളക്. 2സ്പൂണ്(പൊടി അല്ല)
മുളക് പൊടി (കാശ്മ) 2സ്
മല്ലി പൊടി 2
മഞ്ഞൾ പൊടി 1/2സപൂൺ

തേങ്ങ വറുക്കുംപോ തന്നെ കുരുമുളകും മറ്റുള്ളവയുംകൂടെ ഇടണം.മൂത്തതിന് ശേഷം പൊടികളും ഇട്ട് ചെറുതീയിൽ മൂപ്പിക്കുക.ഇത് നന്നായി അരച്ചെടുക്കുക.
ഇനി കറി വെക്കാനായി ചുവട് കട്ടിയുള്ള പാത്റത്തിൽ
എണ്ണ
കടുക്
കരിവേപ്പില
ഇവ പൊട്ടിക്കുക.
ഇഞ്ജി 2സ്പൂൺ
വെളുത്തുള്ളി 2"
സവാള 2ചെറുത്
തക്കാളി 2"
പച്ചമുളക് 2
ഇവ വഴറ്റക നന്നായി.തക്കാളി ഒന്ന് വാടിയാ മതി അപ്പൊ അരച്ച് വച്ച അരപ്പ് ഒന്ന് പച്ചമണം മാറുന്നത് വരെ വഴറ്റുക..ഇനി അതിലേക്ക് വെള്ളം ഒഴിക്കുക.തിളച്ച് കഴിഞ്ഞാ അതിലേക്ക് ഞണ്ട് ഇടുക.ഒരുണ്ട വാളൻ പുളിയും ചേർക്കുക.കുറച്ച് മതിട്ടോ..ഞണ്ട് മുങ്ങുന്നത്റയും വെള്ളം വേണം..ഇത് നന്നായ് വേവിക്കുക.വെള്ളം പകുതിയാകുംപോ ഓഫ് ചെയ്യാം.കുറച്ച് കഴിയുംപോ നന്നായ് കുറുകിക്കോളും..
മല്ലി ഇല ഇട്ട് അലങ്കരിക്കാം....കറി റെഡി..എരുവ് കുറച്ച് കൂടുതൽ വേണംട്ടോ.....അതാ ടേസ്റ്റ്.....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم