വാഴയിലയിൽ വറുത്ത മീൻ
By : Aswathi Vava‎
മീൻ(ഏതുമാവാം ചാള ആണെങ്കിൽ കിടു) കഴുകി വൃത്തിയാക്കി വരയണം,
അൽപം മഞ്ഞൾപ്പൊടി,മുളക്പൊടി,ഉപ്പ്,ഒരു spoon പുളിവെളളം ചേർത്ത് കുഴച്ച് മീനിൽ പുരട്ടി വയ്ക്കുക
കുറച്ച് കുരുമുളക് മണി(പൊടിയല്ല),വെളുത്തുള്ളി5അല്ലി,ഒരു ചെറിയ കഷ്ണം ഇഞ്ചി ഇവ മൂന്നും ഒന്ന് അരയ്ക്കുക ഇതും മീനിൽ പുരട്ടി ഒരു 20 മിനിട്ട് വയ്ക്കുക
പാൻ (വറുക്കുന്ന മൺചട്ടി ഉണ്ടെങ്കിൽ നല്ലത്)ചൂടാകുമ്പോൾ വാഴയിലയിൽ വെളിച്ചെണ്ണ പുരട്ടി മീൻ വറുക്കാൻ വയ്ക്കുക അതിന് മുകളിൽ വേറൊരു(എണ്ണ തേച്ച) വാഴയില വെച്ച് മൂടണം.തീകുറച്ച് വയ്ക്കണം.ഒരു വശം മൂക്കുമ്പോൾ വാഴയിലയിലയോടെ മറിച്ചിട്ട് മൂപ്പിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم