കൊഴുക്കട്ട
By: Lakshmi Renju
ആവശ്യമായ സാധനങ്ങള്‍:
കുത്തരി - 1 1/2 കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
ജീരകം – 1/2 സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
അരി 6 മണിക്കൂര്‍ കുതിര്‍ത്തു വെയ്ക്കുക.
അതിനുശേഷം നന്നായി കഴുകി വാർത്ത് എടുക്കുക.
അരി, ജീരകം, തേങ്ങ എന്നിവ മിക്സിയിലിട്ട് അല്പം വെള്ളം ചേര്‍ത്ത് അരച്ച് എടുക്കുക. അധികം വെള്ളം ചേര്‍ക്കാനോ അധികം അരഞ്ഞുപോകനോ പാടില്ല.
ഇനി ഇവ ഒരു പാത്രതിലോട്ട് മാറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കൈകൊണ്ട് നന്നായി കുഴയ്ക്കുക.
അതിനുശേഷം ചെറിയ വലിപ്പത്തിലുള്ള ഉരുളകളാക്കി വെയ്ക്കുക.
ഒരു പാത്രത്തില്‍ 4-5 കപ്പ് വെള്ളം തിളയ്ക്കാന്‍ വെയ്ക്കുക.
വെള്ളം നന്നായി തിളച്ചു കഴിയുമ്പോള്‍ ഉരുളകള്‍ പതുക്കെ വെള്ളത്തിലേക്കിട്ട് അര മണികൂർ വേവിയ്ക്കുക.
കൊഴുക്കട്ട വെന്തുകഴിയുമ്പോള്‍ സ്പൂണ്‍ കൊണ്ട് വെള്ളത്തില്‍ നിന്നും പ്ലേറ്റിലേക്ക് കോരി മാറ്റുക.
ചൂടോടെ കഴിയ്ക്കാം.
കൊഴുക്കട്ട വേവിച്ച വെള്ളം കുടിയ്ക്കാന്‍ നല്ലതാണ്.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes