ഒരു പദ്യ പായസ പാചകക്കുറുപ്പടികൂടി - പയറ്റു പ്രഥമൻ
By : Nishikanth Gopi
ചട്ടിയിലൊരു കിലോ
വറുത്തു, ‘ചെറുപയർ’;
പൊട്ടുമ്പോൾ കോരിച്ചൂടു
പോകുമ്പോളമ്മിക്കല്ലാൽ
പൊടിയാതുടച്ചു തോൽ
കളഞ്ഞു കിട്ടും പരി,-
പ്പൊട്ടൊന്നു കഴുകി,ക്കൽ
ത്തരികൾ മാറ്റീടണം
അപ്പയറിരു ലിറ്റർ
വെള്ളത്തിൽ വേവിച്ചന്ത്യം
ശർക്കരയൊരുകിലോ
അരിച്ചു പകരേണം
കാൽ ലിറ്റർ വറ്റിക്കേണം;
നാളികേരങ്ങൾ മൂന്നിൻ
ഒന്നാം പാലര; വെള്ളം
ചേർത്തു ര,ണ്ടൊരു ലിറ്റർ.
രണ്ടാം പാൽ, തിളയ്ക്കുന്ന
പരിപ്പിലൊഴിച്ചതു
കൊഴുപ്പായീടും വരെ
ഇളക്കിച്ചേർത്തിട്ടന്ത്യം
വാർത്തു വെച്ചൊന്നാം പാലും
പൊടിച്ചോരേലയ്ക്കയും
ചേർത്തിളക്കിയാൽ…. ഗർ…!!! ഗർർർ…!!
പയറ്റു പ്രഥമനായ്..!!!
ഓട്ടോ:
തേങ്ങാക്കൊത്തരിഞ്ഞതും
കിസ്മിസ്സും കശുവണ്ടി-
പ്പരിപ്പും നെയ്യിൽ വറു
ത്തെടുത്തു ചേർക്കാം വേണേൽ!
സുന്ദരിമാർ തൻ കയ്യാൽ
വച്ചു നൽകീടിൽ കാന്തർ
തന്നിടും മധുരാർദ്ര
സമ്മാനമുടനടി...!!
ശേഷം ചിന്ത്യം!!
By : Nishikanth Gopi
ചട്ടിയിലൊരു കിലോ
വറുത്തു, ‘ചെറുപയർ’;
പൊട്ടുമ്പോൾ കോരിച്ചൂടു
പോകുമ്പോളമ്മിക്കല്ലാൽ
പൊടിയാതുടച്ചു തോൽ
കളഞ്ഞു കിട്ടും പരി,-
പ്പൊട്ടൊന്നു കഴുകി,ക്കൽ
ത്തരികൾ മാറ്റീടണം
അപ്പയറിരു ലിറ്റർ
വെള്ളത്തിൽ വേവിച്ചന്ത്യം
ശർക്കരയൊരുകിലോ
അരിച്ചു പകരേണം
കാൽ ലിറ്റർ വറ്റിക്കേണം;
നാളികേരങ്ങൾ മൂന്നിൻ
ഒന്നാം പാലര; വെള്ളം
ചേർത്തു ര,ണ്ടൊരു ലിറ്റർ.
രണ്ടാം പാൽ, തിളയ്ക്കുന്ന
പരിപ്പിലൊഴിച്ചതു
കൊഴുപ്പായീടും വരെ
ഇളക്കിച്ചേർത്തിട്ടന്ത്യം
വാർത്തു വെച്ചൊന്നാം പാലും
പൊടിച്ചോരേലയ്ക്കയും
ചേർത്തിളക്കിയാൽ…. ഗർ…!!! ഗർർർ…!!
പയറ്റു പ്രഥമനായ്..!!!
ഓട്ടോ:
തേങ്ങാക്കൊത്തരിഞ്ഞതും
കിസ്മിസ്സും കശുവണ്ടി-
പ്പരിപ്പും നെയ്യിൽ വറു
ത്തെടുത്തു ചേർക്കാം വേണേൽ!
സുന്ദരിമാർ തൻ കയ്യാൽ
വച്ചു നൽകീടിൽ കാന്തർ
തന്നിടും മധുരാർദ്ര
സമ്മാനമുടനടി...!!
ശേഷം ചിന്ത്യം!!
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes