ചേന - ഈത്തപഴം അച്ചാർ
By: Anita Ani

വെള്ള ഫിഷ്‌ കറി എല്ലാവർക്കും ഇഷ്ടമായതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ഇതാ
നിങ്ങള്ക്കായി ഒരു സിമ്പിൾ റെസിപി.. "ഈ റെസിപി സിമ്പിൾ ആണെങ്കിലും സ്വാദിൽ പവർ ഫുൾ ആണ് കേട്ടോ. . 😉എല്ലാവരും ട്രൈ ചെയ്യുക 

വേണ്ട സാധനങ്ങൾ
---------------/-----------
ചേന - 250 ഗ്രാം (ദീർഘ ചതുരാകൃതിയിൽ ചെറുതായി നീളത്തിൽ അരിഞ്ഞത് )
വെള്ളുള്ളി - 100 ഗ്രാം
നല്ലെണ്ണ - ചേന വറുക്കാൻ ആവശ്യത്തിനു
ഈതപഴം - 50 ഗ്രാം ( അല്ലെങ്ക്ൽ ഓരോരുത്തരുടെ രുചിക്കനുസരിച്ച് കൂടിയും കുറച്ചും ഉപയോകിക്കാം)
ഉലുവ / കായം വറുത്തു പൊടിച്ചത് ആവശ്യത്തിനു
നാരങ്ങ നീര് - 1/2 കപ്പ്‌ (ഇല്ലെങ്കിൽ വിനിഗെർ)
ഉപ്പു ആവശ്യത്തിനു
കടുക് - 1/2 ടേബിൾ സ്പൂണ്‍
മുളകുപൊടി - 2 ടേബിൾ സ്പൂണ്‍ (ഓരോരുത്തരുടെയും എരിവിനനുസരിച്ചു )
മഞ്ഞള്പൊടി - ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം
-------------------------
ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി ചേന നല്ലെണ്ണയിൽ വറുത്തു കോരുക. അധികം മൂത്ത് പോകരുത്.. ചെനയിലുള്ള വെള്ളം വറ്റുന്നത് വരെ മതി.. അതെ സമയം crunchy ആയിരിക്കണം . ചേന വരുതതിലേക്ക് ഉപ്പു, നാരങ്ങ നീര്, ഉലുവ കായം എന്നിവ ചേർത്ത് ഒരു മണിക്കൂറ വയ്ക്കുക. ഉപ്പും പുളിയും ചേനയിലേക്ക് പിടിക്കനാണിത്.
ഈതപഴം ഇളം ചൂടുവെള്ളത്തിൽ കുതിര്ക്കാൻ വയ്ക്കുക

പാനിൽ ശേഷിക്കുന്ന എണ്ണയിൽ കടുക് പൊട്ടിച്ചു,വെള്ളുള്ളി ഇട്ടു മൂത്ത് വരുമ്പോൾ പൊടികൾ ചേര്ക്കുക. ശേഷം കുതിർത്ത ഈതപഴ്മ് ചേർത്ത് 2 മിനിറ്റ് വേവിക്കുക. ഇതിലേക്ക് ചേന ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.. ഉപ്പും പുളിയും മധുരവും നിങ്ങളുടെ രുചിക്കനുസരിച്ച് ക്രമീകരിക്കാം ...അടി പൊളി അച്ചാർ റെഡി ...

ഉണ്ടാക്കി അടുത്ത ദിവസം മുതൽ ഉപയോഗിക്കാം.. എന്ജോയ്‌ ! അഭിപ്രായങ്ങളും നിരദേശങ്ങളും അറിയിക്കുമല്ലോ? 

Ingredients
-------------
Yam - 250 gram ( cut into small pieces)
Lemon juice - 1/2 cup (or vinegar)
Salt - to taste
Fenugreek/ asafoetida - dry roasted n powdered - to taste
Garlic - 100 gram
Sesame oil
Mustard seeds
Dates - 50 gram ( or according to your taste) soaked in warm water
Chili powder -2 table spoon
Turmeric powder - a pinch

Fry yam in sesame oil until the water content is gone (make sure yam is still crunchy) mix it with lemon juice, salt, fenugreek/asafoetida powder n keep aside for an hr.

Splutter mustard seeds in rest of the oil in the pan. Add garlic n cook it until golden brown. Then add chilli n turmeric powder followed by soaked dates. Cook for 2 minutes.add yam into this mixture. Mix well. Check seasoning. (If required add Luke warm water if you need more gravy)
Yummy 'yam Achar' is ready.

Enjoy cooking!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم