ബീറ്റ് റൂട്ട് പച്ചടി 
By : Gauri Janardhanan

ബീറ്റ് റൂട്ട് - 2 എണ്ണം 
ഇഞ്ചി - ഒരു ചെറിയ കഷണം 
മഞ്ഞള പൊടി ഒരു നുള്ള്
ഉപ്പു ആവശ്യത്തിനു
പച്ചമുളക് - ആവശ്യത്തിനു
തൈര് - 2 കപ്പ്‌ (അല്ലെങ്കിൽ അവരവരുടെ പുളിയുടെ തോത് അനുസരിച്ച് )
കറിവേപ്പില - വെറുക്കാനും അരക്കാനും,(അറക്കാൻ 3-4 മതി) വറുക്കാൻ ഇഷ്ടം പോലെ എടുത്തോ
ചുവന്ന മുളകു - 6- 7 വെറുക്കാൻ
ഉലുവ ഇഷ്ടമുള്ളവർക്ക് -ഒരു നുള്ള്

രണ്ടു ബീറ്റ് റൂട്ട് എടുത്തു കഴുകി തൊലി കളഞ്ഞു ഗ്രേറ്റ്‌ ചെയ്തു കുറച്ചു ഉപ്പും, ഒരു ചെറിയ പീസ് ഇഞ്ചി , ഒരു പച്ചമുളക്, ഒരു നുള്ള് മഞ്ഞള എന്നിവ ചേർത്ത് കൂകെരിൽ നന്നായി വേവിച്ചെടുക്കുക(വെള്ളം കുറച്ചു മാത്രം ചേര്ക്കുക )........അത് വേവുന്ന സമയം ഒരുമുറി തേങ്ങ ചിരവി, കുറച്ചു ജീരകം , 2അല്ലി വെളുത്തുള്ളി , പച്ചമുളക് എത്ര എരിവു വേണോ അത്രയും ചേർത്ത് , 3-4 കറിവേപ്പില (ഇല ) .......നല്ലവണ്ണം അരച്ച് എടുക്കുക .....വെള്ളത്തിന്‌ പകരം തൈര് ചേർത്ത് അരക്കuka ............ഇനി അരപ്പ് വേവിച്ചു വച്ച ബീറ്റ് റൂട്ട്ലേക്ക് ഇട്ടു നല്ലവണ്ണം തിളക്കാൻ വെക്കുക .ഇളക്കി കൊണ്ടിരിക്കണം പുളി നോക്കി ആവശ്യത്തിനു തൈര് കട്ട കളഞ്ഞു വേണമെങ്കിൽ ഒഴിക്കുക ............

വറുത്തിടാൻ(തളിചിടാൻ ) വെള്ളിച്ചന്ന ചൂടാകുമ്പോൾ, ഉലുവ(ishtamullavar mathram), കടുക്, ചുവന്ന മുളക് , കറിവേപ്പില ഇട്ടു പാകമാകുമ്പോൾ കരിയിലേക്ക് ഇട്ടു കുറച്ചു തണുക്കുമ്പോൾ ചോറിന്റെ കൂടെ കഴിക്കാം ............( ithu മണ്‍ ചട്ടിയിൽ ഉണ്ടാക്കുന്നതാണ് നല്ലത് ).

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم