തൃശ്ശൂര്‍ കോട്ടയം കോംബോ കല്യാണത്തിലെ ഏറ്റവും രസകരമായ സംഗതി മീന്‍കറിയാണ്. നല്ല ചൊകചൊകാന്ന് ഇരിക്കണ കോട്ടയം മീന്‍കറിക്ക് കടകവിരുധ്ദമായി നല്ല മഞ്ഞ നിറത്തില്‍ ഒഴുകിപരന്നിക്കുന്ന മീന്‍കൂട്ടാന്‍. തൃശ്ശൂ ര്ക്കാര്‍ക്ക് കൂട്ടാനേ ഉള്ളൂ, നിഘണ്ടു മേം നോ കറി കറി. കാര്യം പറഞ്ഞാ എരിവ് പുളി ആദിയായവയില്‍ അല്പ്പം പിന്നിലാണെങ്കിലും എന്നെ പോലുള്ള മടിച്ചികള്ക്ക് ഈ കറി അനുഗ്രഹമാണ്. കുഴച്ചുരുട്ടി
കഴിക്കാന്‍ ആവോളം ചാറുണ്ട്. മീനിന് മീനുമായി, ചാറിന് ചാറുമായി. ലതാണ് പോയിന്റ്.
By: Nidhi Thomas
അപ്പോ സംഗതി എങ്ങനെയാന്ന് വച്ചാ മീന്‍ ഒരു കാല്‍ കിലോ, അധികം കഷ്ണം വേണ്ട. മീന്‍ ചട്ടിയില്‍ 1 സ്പൂ ണ് മുളക് പൊടി, ഒരു സ്പൂ ണ് മല്ലിപൊടി പച്ചമുളക് ചെറിയുള്ളി പച്ചമുളക് ഇഞ്ചി എന്നിവ മുറിച്ചത് കറിവേപ്പില ഇത്യാദി നനയാനുള്ള വെളിച്ചെണ്ണയും ചേര്ത്ത മീനില്‍ തിരുമ്മി വയ്ക്കുക,ഉപ്പ് ഉപ്പ് ലതും വേണം.ചെറുയുള്ളി ചേര്ത്താ വേഗം കേടാകും സോ ഓപ്ഷണല്‍. ഇനി പുളീടെ കാര്യം, ആദ്യത്തെ നറുക്ക് മാങ്ങയ്ക്കാണ്, പിന്നെ ഇരുമ്പന്‍പുളി, അതുമിലേല്‍ കുടംപുളി പച്ചയ്ക്ക്. ഒരു ലൈറ്റ് ബ്രൗണ്‍ കളറിലാണ് പച്ചകുടംപുളി. അതുമില്ലെങ്കില്‍ വാളന്പുളി പിഴിഞ്ഞത്, ലാസ്റ്റ് ഓപ്ഷനാണ് ബ്ളാക്ക് കുടംപുളി. ഇതെല്ലാം പുരട്ടിയ മീന്‍ അവിടെ ഇരിക്കട്ടെ കുറച്ച് നേരം. ഒന്നര മുറി തേങ്ങ ചിരവി ഒന്നാം പാലും രണ്ടാം പാലും എടുക്കുക. മീന്‍ ഒരു അര മുക്കാ മണിക്കൂര്‍ കഴിയുന്പോ രണ്ടാം പാല്‍ ഒഴിച്ച് മീന്‍ വേവിക്കുക. വെന്താല്‍ ഒന്നാം പാല് ഒഴിച്ച് തിള വരുന്പോ ഓഫ് ചെയ്യുക. ഒന്നാം പാല്‍ ഒഴിച്ചാ തിളയ്ക്കരുത് എന്ന അടിസ്ഥാനതത്വം എല്ലാര്‍ക്കും അറിയാലോലെ. ഇനി ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂ ടാകുന്പോ ചെറുതായി വട്ടത്തില്‍ മുറിച്ച രണ്ട് ചെറിയുള്ളി മൂപ്പിച്ച് എരിവ് പോരെങ്കില്‍ കുറച്ച് മുളക്പൊടിയിട്ട് കരിഞ്ഞു പോകാതെ മൂപ്പിച്ച് കറിയില്‍ ചേര്‍ക്കുക. ഗസ്റ്റ് ഒക്കെ ഉള്ളപ്പോ ഒരു ഗാര്‍ണിഷിങ്ങ് ഇഫക്ടിന് കറിവേപ്പിലയും മൂപ്പിച്ച് ചേര്‍ക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes