ഫ്രഞ്ച് ടോസ്റ്റ്‌
By : Sherin Mathew
1 മുട്ട, മുക്കാൽ ഗ്ലാസ്‌ പാൽ, 2 ടേബിൾ സ്പൂണ്‍ പഞ്ചസാര, 1/4 ടി സ്പൂണ്‍ ഏലക്കപ്പൊടി (പകരം വനീല എസ്സ്ന്സ് ചേര്ക്കാം), ഒരു നുള്ള് ഉപ്പ്, 6 സ്ലൈസ് റൊട്ടി - ഇത്രെയും കുനിഷ്ടുകളെ ഇതിനു വേണ്ടൂ 

ഇതുണ്ടാക്കാൻ അറിയാൻ പാടില്ലാത്തവർ ആരുമില്ല 

മുട്ടേം പാലും ഏലക്കപ്പൊടിയും ഉപ്പും പഞ്ചസാരയും എല്ലാം കൂടി തല്ലി കലക്കി അതിൽ റൊട്ടി കഷണങ്ങൾ ഓരോന്നായി മുക്കി തവയിൽ നെയ്‌ തടവി രണ്ടു വശവും മൊരിച്ചെടുത്തു

അമ്മാമ്മേടെ ഇന്നത്തെ ടിഫ്ഫിനാ
ആ കൊച്ചു പാത്രത്തിൽ ഇത്തിരി തേനാ - ഒരു അമ്യൂസ്മെന്റിനു.

ഇല്ലേലേ കൂൾ വിട്ടു വരുമ്പോ അമ്മാമ്മ പറയും മമ്മ എനിക്ക് വെറും ടോസ്റ്റ്‌ മാത്രം തന്നു വിട്ടു എന്ന് - കുറ്റം കണ്ടുപിടിക്കലാണല്ലോ അവൾടെ ഉദ്യോഗം.

തേൻ അതേ പോലെ പാത്രം തുറന്നു പോലും നോക്കാതെ തിരികെ കൊണ്ടുവരും, അതൊക്കെ വേറെ കാര്യം, എന്നാലും എല്ലാ ലൂപ് ഹോളും നമ്മൾ അടക്കേണ്ടേ?? പുത്തി വേണം പുത്തി!

നല്ല ഫ്രഞ്ച് ടോസ്റ്റ്‌ ഉണ്ടാക്കാൻ
1. തവ ചൂടായി പഴുക്കരുത് - പാകത്തിന് ചൂടേ പാടുള്ളൂ.
2. നെയ്‌ തടവി നെയ്‌ പുകയരുത് - നെയ്യുടെ രുചി പോകും
3. റൊട്ടിയുടെ മറ്റേ വശം മൊരിക്കാൻ തിരിച്ചിടുന്ന സമയത്ത് തവയിൽ അല്പം നെയ്‌ കൂടി തടവുക - പന്തിയിൽ പക്ഷഭേദം കാണിക്കരുത് - പിന്നെ മറ്റേ വശം മൊരിക്കാൻ നെയ്‌ വേണ്ടേ?
4. ടോസ്റ്റ് കരിക്കരുത് - അതിന്റെ മുഴുവൻ രുചിയും പോയി കിട്ടും

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم