നല്ല രുചികരമായ മാങ്ങാ അച്ചാര്‍ 

മാങ്ങാ – 3 എണ്ണം 
വെളുത്തുള്ളി – 1 കുടം 
ഇഞ്ചി – ഒരെണ്ണം മീഡിയം സൈസില്‍ 
കാശ്മീരി മുളക് പൊടി – 3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി – ¼ ടീസ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
കടുക് ചതച്ചത് – 1 ടീസ്പൂണ്‍
കറിവേപ്പില
ഉലുവ - ¼ ടീസ്പൂണ്‍
ഉലുവ പൊടി - 1 ടീസ്പൂണ്‍
കായം - 1 ടീസ്പൂണ്‍
വിനാഗിരി - 3 ടേബിള്‍ സ്പൂണ്‍
നല്ലെണ്ണ
ഉപ്പു – ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം :

മാങ്ങ തൊലിയോടുകൂടി ചെറുതായി അരിഞ്ഞതില്‍ ആവശ്യത്തിനു ഉപ്പും , മഞ്ഞള്പ്പൊടടിയും, 1 ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളക് പൊടിയും നന്നായി തിരുമ്മി ഒരു ദിവസ്സം ഫ്രിഡ്ജില്‍ വെക്കുക.

ഫ്രിഡ്ജില്‍ നിന്നെടുത്തു തണുപ്പ് മാറിയതിനു ശേഷം ചതച്ച കടുകും ചേര്ത്തു നന്നായി തിരുമ്മി കുറച്ചു സമയം വെക്കുക.

ഫ്രയിംഗ് പാനില്‍ നല്ലെണ്ണ ഒഴിച്ച് കടുകും, ഉലുവയും പൊട്ടിച്ചു ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും നന്നായി ബ്രൌണ്‍ നിറമാകുന്നതു വരെ മൂപ്പിചെടുക്കുക.

അതിനു ശേഷം തീ, നന്നായി കുറച്ചു വെച്ചു ബാക്കിയിരിക്കുന്ന കാശ്മീരി മുളക് പൊടി ചേര്ത്തു ഒന്ന് രണ്ടു സെക്കന്റ് ഇളക്കിയതിന് ശേഷം മാങ്ങ ചേര്ത്തു നന്നായി യോജിപ്പിച്ച് തീ ഓഫ്‌ ചെയ്യുക .

ഇതിലേക്ക് ഉലുവാപ്പൊടിയും കായപ്പൊടിയും ചേര്ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

അതിനു ശേഷം വിനാഗിരിയും ചേര്ത്തു നന്നായി മിക്സ് ചെയ്യുക.
അപ്പോള്‍ തന്നെ ഉപയോഗിച്ച് തുടങ്ങാം.

കുറച്ചു ദിവസ്സം ഇരുന്നാല്‍ രുചിയേറും .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم