തേൻ മിഠായി 
By: Sijiniranj Siji

വേണ്ട സാധനങ്ങൾ -

അരി (ഇഡ്ഡലിക്കും മറ്റും എടുക്കുന്നത്) - 1 കപ്പ്‌
ഉഴുന്ന് പരിപ്പ് - കാൽ കപ്പ്‌
പഞ്ചസാര
എണ്ണ
വെള്ളം
റെഡ് കളർ
ഏലക്കാപ്പൊടി

തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്ന് പരിപ്പും കഴുകിയതിനു ശേഷം മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് അരച്ചെടുക്കുക , ഉഴുന്ന് വടയുടെ മാവ് പോലെ പരുപരുത്ത മാവായിരിക്കണം ,ദോശ മാവ് പോലെ സ്മൂത്ത്‌ ആകണ്ട എന്നർഥം.മാവ് റേഡിയായാൽ ഒരു നുള്ള് റെഡ് കളർ ചേർക്കാം, കളർ ചേർക്കുന്നതിനോട് എനിക്ക് യോജിപ്പില്ലെങ്കിലും പഴയ ആ ഓർമ്മയ്ക്ക് വേണ്ടി ഒരു ത്യാഗം ആകാം..
ഇനി ഒരു ചട്ടിയിൽ നിറയെ എണ്ണ ചൂടാക്കി കൈവെള്ളയിൽ അൽപ്പം വെള്ളം തേച്ചു ,മാവ് കുറച്ചു കുറച്ചായി ഉള്ളം കയ്യിൽ വച്ച് ചെറിയ ഉണ്ടകളാക്കി(അങ്ങനെ പറ്റിയില്ലെങ്കിൽ ഒരു സ്പൂണ്‍ കൊണ്ട് കോരി ഉഴിച്ചാലും മതി) എണ്ണയിലേക്കിട്ട് പൊരിക്കുക , മീഡിയം തീയിൽ നന്നായി മൊരിയണം , ഒരു 2-3 മിനിട്ട് കൊണ്ട് നന്നായി വെന്ത് മൊരിഞ്ഞു വരും ,ഇനി കോരി മാറ്റാം .

ഇനി മറ്റൊരു പാനിൽ വെള്ളവും പഞ്ചസാരയും ഒരു സ്പൂണ്‍ ഏലക്കാ പൊടിയും ചേർത്ത് ലായിനി ഉണ്ടാക്കാം ,ഒരു കപ്പ്‌ പഞ്ചസാരക്ക് കാൽ കപ്പ വെള്ളം എന്ന അനുപാതത്തിൽ വേണം പാനീയം ഉണ്ടാക്കാൻ, നന്നായി തിളച്ചു വരുമ്പോൾ ഇളക്കി കൊടുക്കുക ,പഞ്ചസാര നന്നായി അലിഞ്ഞു കുറുകി വെള്ളം തേൻ പരുവത്തിൽ ആകുബോൾ തീയണച്ചു ചൂട് മാറാൻ വയ്ക്കാം .. ഇനി ഫ്രൈ ചെയ്ത ഉണ്ടകൾ ഇതിലേക്ക് ഇട്ട് ഒരു അര മണിക്കൂർ വയ്ക്കുക ,അതിനു ശേഷം പുറത്തെടുത്ത് പഞ്ചസാര മുകളിൽ വിതറി (Optional) സെർവ് ചെയ്യാം .

എല്ലാവരും കുഞ്ഞുങ്ങൾക്ക്‌ ഉണ്ടാക്കി കൊടുക്കണം,അവരും അറിയട്ടെ ഈ മണ്മറഞ്ഞ സ്വാദ് ..

Recipe By: Vinu Nair

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم