അമ്മച്ചിയുടെ അടുക്കളയിൽ നിന്ന് ഒരു പാട് നല്ല റെസിപ്പികൾ എനിക്ക് കിട്ടിയിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു റെസിപ്പി പോസ്റ്റ് ചെയ്യുന്നത്.മിക്ക അമ്മമാരെയും പോലെ മക്കൾക്ക് സ്നാക്ക് ബോക്സിൽ എന്തു കൊടുത്തു വിടും എന്ന അന്താരാഷ്ട്ര പ്രശ്നത്തിന് ഇന്ന് എന്റെ തലയിൽ വന്ന ഉത്തരം ആണ് ഈ റെസിപ്പി .എല്ലാവർക്കും ഉപകാരപ്പെടുമെന്ന് കരുതുന്നു... smile emoticon
പനീർ ബ്രഡ് ലോലിപോപ്പ്സ്
പനീർ............. 1/2 Ltr പാലിന്റെ
ബ്രഡ് ............. 2 കഷണം
കടലമാവ് ........ 1 കപ്പ്
ഇഞ്ചി ............. 1 ചെറിയ കഷണം
പച്ചമുളക് ....... 1
സവാള ............. 1 ചെറുത്
കപ്പലണ്ടി ........ 1 പിടി
മുളകുപാടി ...... 1/4 ടീ സ്പൂൺ
മഞ്ഞൾപ്പൊടി ... 1 നുള്ള്
കായം .................. 1 നുള്ള്
ഉപ്പ് ................ പാകത്തിന്
ബ്രഡ് ............. 2 കഷണം
കടലമാവ് ........ 1 കപ്പ്
ഇഞ്ചി ............. 1 ചെറിയ കഷണം
പച്ചമുളക് ....... 1
സവാള ............. 1 ചെറുത്
കപ്പലണ്ടി ........ 1 പിടി
മുളകുപാടി ...... 1/4 ടീ സ്പൂൺ
മഞ്ഞൾപ്പൊടി ... 1 നുള്ള്
കായം .................. 1 നുള്ള്
ഉപ്പ് ................ പാകത്തിന്
ബ്രഡ് പൊടിച്ചതിൽ പനീർ കൈ കൊണ്ട് പൊടിച്ച് ഇളക്കി വെക്കുക.ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാള ,ഇഞ്ചി, പച്ചമുളക് , കപ്പലണ്ടി ഉടച്ചത് ,അവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം നനക്കാതെ ഇളക്കി ചെറിയ ഉരുളകളാക്കി വെക്കുക.
ഒരു ബൗളിൽ കടലമാവ് എടുക്കുക.ഇതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി ,കായം ,ഉപ്പ് ഇവ ചേർത്ത് ഇഡ്ഡലി മാവിന്റെ അയവിൽ കലക്കുക.
ബ്രഡ് പനീർ ഉരുളകൾ ഓരോന്നായി എടുത്ത് ടൂത്ത് പിക് നന്നായി കുത്തി ഇറക്കി വെക്കുക. ഇവ ശ്രദ്ധയോടെ കടലമാവിൽ മുക്കി എണ്ണയിൽ വറുത്ത് കോരുകുക. സോസോ ഗ്രീൻ ചട്ണിയോ കൂട്ടി കഴിക്കുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes