വെജിറ്റബിൾ സ്റ്റ്യൂ
By : Indu Jaison
By : Indu Jaison
( പലയിടങ്ങളിലും പലരീതിയില്‍ ഉണ്ടാക്കുന്നത് കാണാറുണ്ട്. ഇത് ഞങ്ങളുടെ പ്രദേശത്തു ഉണ്ടാക്കുന്ന രീതി )
ആവശ്യമുള്ള സാധനങ്ങള്‍
ഉരുള കിഴങ്ങ് - 1 ചെറുതായി മുറിച്ചത്
കാരറ്റ് - 1 നീളത്തിൽ മുറിച്ചത്
ബീൻസ് - 10 എണ്ണം നീളത്തിൽ മുറിച്ചത്
ഗ്രീന്‍ പീസ് - ½ കപ്പ്
സവാള - 1
പച്ചമുളക് - 2 എണ്ണം നീളത്തിൽ കീറിയത്
ഇഞ്ചി - 1 ചെറിയ കഷണം
വെളുത്തുള്ളി – 4 – 5 അല്ലി ചതച്ചത്
ഏലക്ക - 4 (ഒന്ന് ചതച്ചത്)
ഗ്രാമ്പൂ - 4
കറുവാപട്ട - 2 കഷണം
കുരുമുളകുപൊടി – 1/2 ടി സ്പൂണ്‍
തേങ്ങ പാൽ - ഒന്നാം പാൽ 3/4 കപ്പ്
തേങ്ങ പാൽ - രണ്ടാം പാൽ 2 കപ്പ്
കശുവണ്ടി പരിപ്പ് – 10-15 എണ്ണം നന്നായി പൊടിച്ചു കുറച്ചു വെള്ളത്തില്‍ കലക്കി വെക്കുക .
വെളിച്ചെണ്ണ
ഉപ്പു - ആവശ്യത്തിനു
നെയ്യ് – 1 ടേബിള്‍ സ്പൂണ്‍
കശുവണ്ടി – 4-5 എണ്ണം
കിസ്മിസ് - 4-5 എണ്ണം
കറിവേപ്പില - 1 കതിർ
തയ്യാറാക്കുന്ന രീതി
ഗ്രീന്‍ പീസ് കുറച്ചു വെള്ളത്തില്‍ പകുതി വേവിച്ചു വെക്കുക.
ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ചൂടാക്കി കറുവാപട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ പതുക്കെ ചതച്ചെടുത്തത് ഇട്ടു വഴറ്റുക.
ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കുരുമുളകുപൊടി എന്നിവ ചേര്‍ത്തു വീണ്ടും വഴറ്റുക.
ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഉരുള കിഴങ്ങ്, കാരറ്റ് , ബീന്‍സ് എന്നിവ ചേര്‍ത്തു , രണ്ടാംപാല്‍ ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേര്‍ത്തു അടച്ചു വെച്ച് 10-15 മിനുട്ട് വേവിക്കുക. അധികം വെന്തു പോകാതെ നോക്കണം .
അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ഗ്രീന്‍ പീസ് ചേര്‍ക്കുക .
ഇതിലേക്ക് കലക്കി വെച്ചിരിക്കുന്ന കശുവണ്ടി പരിപ്പ് ചേര്‍ത്തു ഒന്ന് കൂടി തിളപ്പിക്കുക.
അതിനു ശേഷം ഒന്നാം പാല്‍ ചേര്‍ത്തു വാങ്ങി വെക്കുക.
ഒരു ഫ്രയിംഗ് പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടി , കിസ്മിസ്, കറിവേപ്പില എന്നിവ വഴറ്റി ഇതിലേക്ക് ചേര്‍ക്കുക .
പാലപ്പത്തിന്‍റെയോ , ബ്രെഡിന്റെയോ കൂടെ കഴിക്കാം .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes