പോപ്പ് കോൺ, കപ്പലണ്ടി വറുത്തത് ,പൊട്ടുകടല ....
By:Preetha Mary Thomas 

ഞാൻ ഫ്ലേവറുകൾ ചേർക്കാത്ത ഉണങ്ങിയ ചോളം വാങ്ങിയാണ ് പോപ്പ്കോൺ ഉണ്ടാക്കുന്നത് ...ഉണ്ടാക്കാൻ അറിയാത്തവർക്കു വേണ്ടി ...
ചുവട് കട്ടിയുള്ള പാത്രം/ പൊക്കമുള്ള കുക്കറിൽ കുറച്ച് (എണ്ണ കൂടി പോകരുത് ) എണ്ണ /ബട്ടർ ഒഴിച്ച് അതിൽ അല്പം ഉപ്പ് ,ചോളം ഇവ ചേർക്കാം കുക്കറിന്ടെ അടപ്പാണെന്കിൽ വെറുതെ മുകളിൽ വെക്കുക ...high flamil വെക്കുക ...പൊട്ടുന്ന ശബ്ദം കേട്ടു തുടങ്ങുമ്പോൾ medium flame വെക്കുക ചെറുതായി അടപ്പ് നീക്കി മുഴുവനും പൊട്ടിയെന്കിൽ വാങ്ങാം ...
മസാലകൾ വേണമെന്കിൽ കുറച്ച് ,ഗരംമസാല ,മഞ്ഞൾ പൊടി ,മുകളിൽ പറഞ്ഞ രീതിയിൽ എണ്ണ യിൽ ചേർത്ത് ഉണ്ടാക്കാം ...
കുരുമുളക് വേണമെന്കിൽ ഇതേ രീതിയിൽ ബട്ടർ ,കുരുമുളക് പൊടി ഇവ ചേർത്ത് ഉണ്ടാക്കാം ...

കപ്പലണ്ടി വറുത്തത് എല്ലാവർക്കും ഇഷ്ടമാണ് മണലിൽ വറുത്ത് ചെറിയ ചൂടോട് പേപ്പർ കോണിൽ കിട്ടുന്ന കപ്പലണ്ടി വറുത്തത് ഇഷ്ടമില്ലാത്തവർ ഉണ്ടോ...? ചീനചട്ടിയിൽ / കട്ടിയുള്ള പാത്രത്തിൽ ഒരു പിടി ഉപ്പ് പൊടി ഇട്ട് ചൂടാകുമ്പോൾ കപ്പലണ്ടി ഇടാം ...ഇളക്കി കൊണ്ടിരിക്കണം...കപ്പലണ്ടി കരിയാതെ നല്ല വറുത്ത മണം വരുമ്പോൾ വാങ്ങാം ...ഉടനെ കഴിക്കാതെ കുറച്ച് തണുത്തതിന് ശേഷം കഴിക്കാം ...

പൊട്ടുകടല പലഹാരങ്ങളിൽ അല്ലാതെ വെറുതെ കഴിക്കാനും നല്ലതാണ് ....

എന്ടെ മൂത്തമകൻ ജെഫിനും,ഇളയവൻ ജോഹനും ,പിന്നെ എനിക്കും വലിയ ഇഷ്ടമാണ് .. മുകളിൽ .പറഞ്ഞിരിക്കുന്നവ ....ഇവിടെ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ മാത്രം ....ബേക്കറി പലഹാരങ്ങൾ വാങ്ങാറുള്ളൂ .(like shopping in Super markets മാനം രക്ഷിക്കാൻ മാത്രം ഹ ഹ)..ആരോറൂട്ട് ബിസ്കറ്റ് ആണ് സ്ഥിരമായി വാങ്ങുന്ന ബിസ്കറ്റ് ...ഈ കമ്പനിക്കാർ പൂട്ടാതെ രക്ഷപെടുന്നത് തന്നെ എന്ടെ ജോഹൻ കാരണമാണ്.....ഇടതടവില്ലാതെ കുട്ടികളെ നിർബന്ധിച്ച് ഭക്ഷണം കൊടുക്കുന്ന അമ്മമാരുണ്ട്...ഞാൻ അങ്ങനെ അല്ലാത്തത് കൊണ്ട് കുട്ടിയോളുടെ പപ്പ എന്നെ വഴക്ക് പറയാറുണ്ട്....ചിലർ പറയുന്നത് കേട്ടിട്ടുണ്ട് കുട്ടികൾ തടിച്ച് നല്ല തക്കിടി മുണ്ടൻമാർ ആയിരിക്കണമെന്ന്.... എന്ടെ അഭിപ്രായത്തിൽ കുട്ടികൾ പ്രായത്തിന് അനുസരിച്ച് തൂക്കമുള്ളവരും ...ആരോഗ്യമുള്ളവരും ...ആക്ടീവും ...ആയിരുന്നാൽ മതി ...ഇത് എന്ടെ അമ്മയിൽ ,നിന്ന് കിട്ടിയതാണ്...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم